ഭാര്യയും മാതാപിതാക്കളെയും പച്ചത്തെറി വിളിച്ച് ഊമക്കത്ത്, കാറിലിട്ട് കത്തിക്കുമെന്ന് ഫോണിലൂടെ വധ ഭീഷണി- സീക്രട്ട് ഏജന്റ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ നിർമ്മാതാവായും താരം തുടക്കം കുറിച്ചു. ബോഡി ബിൽഡിങ്ങിലും ഫിറ്റ്‌നസിലും ഉണ്ണിയുടെ അത്രയും ശ്രദ്ധ കൊടുക്കുന്ന മറ്റൊരു യുവ താരം ഇല്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തടെ മാളികപ്പുറം റിലീസുമായി ബന്ധപ്പെട്ട് പല വിവാദങ്ങളിലും പെട്ടിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ തനിക്ക് നേരേ വധഭീഷണികള്‍ ഉയരുന്നുണ്ടെന്ന് പറയുകയാണ് സായ് കൃഷ്ണ. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സായ് കൃഷ്ണ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി നിരന്തരം കോളുകള്‍ ലഭിക്കുന്നുണ്ട്. എല്ലാ കോളുകളും റെക്കോഡ് ചെയ്ത് വെയ്ക്കുന്നുണ്ട്. അതില്‍ ഒന്ന് വധഭീ ഷണിയായിരുന്നു. ഇപ്പോള്‍ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഊമ കത്താണ്. കോട്ടയത്തെ സീല്‍ ആണ് അടിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പച്ച തെറിവിളിച്ച് കൊണ്ടാണ് കത്തുള്ളത്. മാത്രമല്ല വര്‍ഗീയ വിദ്വേഷവും ഉണ്ട്. തന്നെ കാണുമ്പോള്‍ മുസ്ലീം തീവ്രവാദിയെ പോലുണ്ട് എന്നൊക്കെയാണ് കത്തിലുള്ളത്’.

കാറ് കത്തിക്കും, കാറിലിട്ട് കത്തിക്കും എന്നൊക്കെയുള്ള ഭീഷണികളാണ് ഉള്ളത്. ഇതിനിടയില്‍ വിളിച്ചെന്ന് പറഞ്ഞ ആളും ഇതൊക്കെ തന്നെയാണ് ഭീഷ ണികള്‍. ഒരാള്‍ വിളിച്ചത് ഉണ്ണി മുകുന്ദന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് കൊണ്ടാണ്. താന്‍ വെള്ളമടിച്ചാണ് വിളിക്കുന്നതെന്നാണ് അയാള്‍ തന്നെ പറയുന്നത്. എന്തായാലും വന്ന കോളുകളില്‍ ഒന്നിനെതിരെ ഞാന്‍ കേസ് കൊടുക്കും. പക്ഷേ ഊമകത്തായത് കൊണ്ട് ഇതിലൊന്നും ചെയ്യാന്‍ സാധിക്കില്ല’.

തനിക്കെതിരെ എന്തെങ്കിലും ചെയ്യണമെങ്കിലും പറയണമെങ്കിലും നേരിട്ട് വന്ന് പറഞ്ഞിട്ട് പോകുക. അല്ലാതെ ഇത്തരം ചെപ്പടി വിദ്യ കൊണ്ട് കാര്യമൊന്നുമില്ല. ഉണ്ണി മുകുന്ദന്‍ വിഷയത്തിലാണ് ഇപ്പോള്‍ തനിക്ക് ഭീഷണികള്‍ ഒക്കെ നേരിടേണ്ടി വരുന്നത്. എന്നിട്ടും ഈ ഭീഷണി മുഴക്കുന്നവര്‍ക്കൊന്നും ഞാന്‍ ഉണ്ണി മുകുന്ദന്റെ മാതാപിതാക്കളെ തെറി വിളിച്ചെന്ന് തെളിയിക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍ എന്റെ കുടുംബത്തിനെ തെറിവിളിക്കുന്നതിന് യാതൊരു കുറവുമില്ല. എന്തായാലും ഇപ്പോള്‍ വന്ന ഊമ കത്ത് എന്റെ ചുറ്റുവട്ടത്തുള്ളവരോ അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെ ഉള്ളവരാണോയെന്ന് പറയാന്‍ സാധിക്കില്ല. എന്റെ വഴിക്ക് ഞാന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്’