ആയുര്‍വേദ ഗുളികകളില്‍ അനസ്‌ത്യേഷ്യ മരുന്ന്

ആയുര്‍വേദ ഗുളികകളില്‍ അനസ്‌ത്യേഷ്യ മരുന്ന്. വയാഗ്രയും ഉപയോഗിക്കുന്നു.

ലൈംഗിക ക്ഷമതയ്ക്കായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നുകളില്‍ അനസ്‌ത്യേഷ്യ മരുന്നുകളും വയാഗ്രയുടെ അളവും ക്രമാതീതമായി അടങ്ങിയിരിക്കുന്നതായി കണ്ടെത്തൽ.ഔറംഗബാദിനടുത്ത് എഫ്.ഡി.എ നടത്തിയ പരിശോധനയിലാണ് അലോപ്പതിമരുന്നുകളുടെ അളവ് ക്രമാതീതമായി അടങ്ങിയിരിക്കുന്നത് കണ്ടെത്തിയത്.അലോപ്പതിക് മരുന്നുകളുടെ പ്രധാന ഘടകങ്ങള്‍ ഉദ്ധാരണക്കുറവിനുള്ള മരുന്നുകളില്‍ ചേര്‍ക്കുന്നുണ്ട്. ഇത് മരുന്നിന് പുറത്ത് രേഖപ്പെടുത്താതെയാണ് വില്‍പ്പനയ്ക്കായി എത്തുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഇത് ശരീരത്തില്‍ പ്രവേശിച്ചാൽ മാരകരോഗങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.ഇതേത്തുടര്‍ന്ന് ലൈംഗികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ ഒരുങ്ങുകയാണ് എഫ്.ഡി.എ. മാത്രമല്ല ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായി ആയുര്‍വേദ മരുന്ന് നിര്‍മ്മാണ ശാലകളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാൻ എഫ്.ഡി.ഐ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്.

https://youtu.be/3N3DNf2mcCc