Home entertainment അദ്ദേഹത്തെ പോലൊരാള്‍ വിളിച്ചിട്ടും ഒഴിഞ്ഞുമാറി, പക്ഷേ മോഹന്‍ലാലിന്റെ ചിത്രം സ്വീകരിച്ചു, തുറന്ന് പറഞ്ഞ് സീമ

അദ്ദേഹത്തെ പോലൊരാള്‍ വിളിച്ചിട്ടും ഒഴിഞ്ഞുമാറി, പക്ഷേ മോഹന്‍ലാലിന്റെ ചിത്രം സ്വീകരിച്ചു, തുറന്ന് പറഞ്ഞ് സീമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. സംവിധായകന്‍ ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം കുറേ നാളുകള്‍ സീമ സിനിമയില്‍ നിന്നും മാറി നിന്നു. അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ സിനിമ ജീവിതം. മലയാള സിനിമയില്‍ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായിരുന്നു സീമ നായികയായി എത്തിയ അവളുടെ രാവുകള്‍. മഹായാനം എന്ന ചിത്രത്തിന് ശേഷം സീമ പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് സീമ സിനിമ രംഗത്തേക്ക് തിരികെ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ ആണ് സീമ സിനിമ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഇനി സിനിമയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചിരുന്ന താന്‍ സിനിമയിലേക്ക് തിരികെ വന്നതിനെ കുറിച്ച് സീമ തന്നെ തുറന്ന് പറയുകയാണ്. തമിഴിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ കെ ബാലചന്ദറിന്റെ ചിത്രം ഉപേക്ഷിച്ചിട്ടാണ് ഭദ്രന്റെ സിനിമയില്‍ അഭിനയിച്ചതെന്ന് സീമ തുറന്ന് പറയുന്നു. ഭദ്രന്റെ ഒരു ചോദ്യമാണ് ‘ഒളിമ്ബ്യന്‍ അന്തോണി ആദം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സീമ പറയുന്നു.

‘സിനിമ ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനമെടുത്ത വേളയിലായിരുന്നു ഭദ്രന്‍ സാര്‍ എന്നെ വിളിച്ചത്. ‘എന്റെ സിനിമയില്‍ സീമ അഭിനയിക്കണേ എന്ന് പറഞ്ഞു ഞാന്‍ മാതാവിനെ പ്രാര്‍ഥിച്ചിട്ട് വരികയാണ്’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാം എന്ന് ഉറപ്പു നല്‍കി. അതിനു മുന്‍പേ കെ ബാലചന്ദറിനെ പോലെയുള്ള സംവിധായകര്‍ എന്നെ ക്ഷണിച്ചിട്ടും ഞാന്‍ പോയില്ല. ഭദ്രന്‍ വിളിച്ചപ്പോള്‍ എന്തോ ആ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നി, അങ്ങനെയാണ് അതിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോള്‍ ചെയ്തത്’. – സീമ പറയുന്നു. 1999ല്‍ പുറത്തിറങ്ങിയ ‘ഒളിമ്ബ്യന്‍ അന്തോണി ആദം’ ബോക്‌സ് ഓഫീസ് വിജയമായിരുന്നില്ല.