സുന്ദരനായ സീരിയല്‍ നടന്റെ വാഗ്ദാനത്തിലലിഞ്ഞു; യുവതിയുടെ മാനം കളഞ്ഞ സീരിയല്‍ താരം പിടിയില്‍

മുംബൈ: കാണാന്‍ സുന്ദരനായി സീരിയല്‍ നടന്‍. വാഗ്ദാനമോ സീരിയലിലെ നായികാ വേഷം. എന്നാല്‍ യുവതിയുടെ ജീവിതം തുലഞ്ഞ സംഭവമാണ് പിന്നീട് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ടെലിവിഷന്‍ താരം അറസ്റ്റില്‍. പേള്‍ വി. പുരി എന്ന ടെലിവിഷന്‍ താരമാണ് പോക്‌സോ പ്രകാരം അറസ്റ്റിലായത്.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അപമാനിച്ചുവെന്നുമാണ് പ്രതിക്കെതിരെയുള്ള പരാതി. സംഭവത്തില്‍ നടനെതിരെയും മറ്റു അഞ്ചുപേര്‍ക്കുമെതിരെയുമാണ് മാല്‍വാനി പൊലീസ് കേസെടുത്തിരുന്നത്. പ്രതികള്‍ ആദ്യം കാറില്‍വെച്ച് ബലാത്സംഗം ചെയ്തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണ് പേളിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ് പേള്‍. നാഗിന്‍ 3, ബ്രഹ്‌മരക്ഷസ് 2, ദില്‍ കി നസര്‍ സേ ഖൂബ്‌സുരത്ത് തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.