സർജിക്കൽ സ്ട്രൈക്ക്, ആന്റണി കണ്ടത് പാതിരാ സ്വപ്നം, പൊളിച്ചടുക്കി സൈന്യം

കോണ്‍ഗ്രസ് പറഞ്ഞത് പെരും നുണയായിരുന്നു എന്നും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് അവര്‍ക്ക് ഒരു ചുക്കും അറിയില്ലെന്നും ഇതാ സൈന്യത്തിന്റെ തന്നെ ആധികാരികമായ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന വാക്കും, മിന്നലാക്രമണം ഒന്നൊക്കെ ഇന്ത്യന്‍ സൈനീക ചരിത്രത്തില്‍ എഴുതി ഇട്ടതും, ഇന്ത്യന്‍ ജനത കേട്റ്റതും എന്നും മുതലാണ്..അത് നിങ്ങള്‍ക്ക് അറിയാമോ. സൈന്യം തന്നെ അതിനു കൃത്യമായ മറുപടിയും വിശദീകരണവും ആയി രംഗത്ത്. ഇന്ത്യ ആദ്യമായി സര്‍ജ്ജിക്കല്‍ നടത്തിയത് സെപ്തംബര്‍ 2016നാണെന്ന സ്ഥിരീകരണവുമായി ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡിലെ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്.ജന.രണ്‍ബീര്‍ സിംഗ്. യുപിഎ ഭരണകാലത്ത് ആറ് സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് പ്രസ്താവന സൈനീക മേധാവി തള്ളി കളഞ്ഞു. അതായത് ഈ വാര്‍ത്ത കര്‍മ്മ ന്യൂസ് പറയുമ്പോള്‍ അത് കോണ്‍ഗ്രസിനെതിരെയോ ബിജെപിക്ക് അനുകൂലമോ ഒന്നും അല്ല. ഇന്ത്യക്കാരായ നമ്മള്‍ യാഥാര്‍ഥ്യം അറിയാന്‍ വേണ്ടിയാണ്. പാക്കിസ്ഥാനെ വിറപ്പിച്ച് തറപറ്റിച്ച് നിര്‍ത്തിയതും ഇന്ത്യയെ തൊട്ടാല്‍ നല്ല ചുട്ട തിരിച്ചടി നല്കൂം എന്നും ധാരണ ഉണ്ടാക്കിയതും 2016 മുതല്‍ മാത്രമായിരുന്നു. ഇന്ത്യ ആദ്യമായി സര്‍ജ്ജിക്കല്‍ നടത്തിയത് സെപ്തംബര്‍ 2016നാണെന്ന സ്ഥിരീകരണവുമായി ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡിലെ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്.ജന.രണ്‍ബീര്‍ സിംഗ് വിശദീകരിക്കാന്‍ വൈകിയത് തിരഞ്ഞെടുപ്പ് മൂലം ആയിരിക്കാം. തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ വിശദീകരണം വന്നിരുന്നു എങ്കില്‍ കോണ്‍ഗ്രസ് ഏറെ പ്രതിസന്ധ്യിലായേനേ.കഴിഞ്ഞ ദിവസം ഒരാള്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് 2016 സെപ്തംബറിലാണ് രാജ്യത്തെ ആദ്യ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് നടന്നതെന്ന് ഡിജിഎംഒ പറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് പറയുന്നു എന്നതിനെ കുറിച്ച് ഞാന്‍ മറുപടി പറയേണ്ട ആവശ്യമില്ല. സര്‍ക്കാരിന്റെ പക്കല്‍ അതിനുള്ള മറുപടിയുണ്ടാകും. പക്ഷേ എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്. ആ പ്രസ്താവനയില്‍ എന്തു പറയുന്നുവോ അതാണ് യാഥാര്‍ത്ഥ്യം’ എന്നും ലെഫ്.ജന.സിംഗ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് 2016 സെപ്തംബറില്‍ രാജ്യം ആദ്യത്തെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. 19 ധീരജവാന്മാരാണ് അന്നത്തെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇതിനുള്ള മറുപടിയായിരുന്നു അന്നത്തെ സര്‍ജ്ജിക്കല്‍ സ്ട്രൈക്കെന്നും രേഖ വ്യക്തമാക്കുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്(ഡിജിഎംഒ) ആണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്.

അതായത് 2008ല്‍ ഇന്ത്യയേ 3 ദിവസം പാക്ക് ഭീകരര്‍ ഞടുക്കിയ മുബൈ ആക്രമണം നമ്മള്‍ക്ക് ഓര്‍ക്കുമ്പോള്‍ ഭയം ആകും. അവിടെ 3 ദിവസമായിരുന്നു പാക്ക് ഭീകരരും പാക്ക് പൗരന്മാരായ അജ്മല്‍ കസബ് അടക്കം ഉള്ളവരും എത്തി ആക്രമണം നറ്റത്തിയത്. അവര്‍ പാക്കിസ്ഥാനില്‍ നിന്നും ബോട്ടില്‍ മുബൈ തീരത്ത് എത്തുകയായിരുന്നു. പ്രതികളേ പിടിച്ചു. എല്ലാ തെളിവും ലഭിച്ചു. എന്നിട്ടും അന്നത്തേ സര്‍ക്കാര്‍ പാക്കിസ്ഥാനെതിരെ ചെറുവിരല്‍ അനക്കിയില്ല. അന്നെല്ലാം ഇന്ത്യക്കാര്‍ക്ക് ഭയവും ആശ്ങ്കയും ആയിരുന്നു. നമ്മള്‍ 2008ല്‍ പാക്കിസ്ഥാനു മുന്നില്‍ തല കുനിച്ചു. നമ്മുടെ പാര്‍ലിമെന്റ് ആക്രമിച്ചു. അതും പാക്ക് ഭീകരര്‍. എന്നിട്ട് പോലും ഇന്ത്യ ഒരു ആക്രമണവും പാക്കിസ്ഥാന്‍ലേക്ക് നടത്തിയില്ല. അന്നും നമ്മള്‍ തല കുനിച്ചു. എന്നാല്‍ പുല്‍ വാമയില്‍ ഇന്ത്യക്കാരനായ ഭീകരന്‍ നമ്മുടെ 4ഒ?ാളം വരുന്ന സൈനീകരെ ചാവേറായി കൊല്ലുകയായിരുന്നു. ഇവിടെ ഭീകരന്‍ കാശ്മീര്‍ സ്വദേശിയാണ്. പാക്കിസ്ഥാനുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും ഇല്ല. എന്നിട്ടും ഇന്ത്യ പാക്കിസ്ഥാനില്‍ കയറി നിരങ്ങി. അതും പാക്ക് അധിനിവേശ കാശ്മീരും കഴിഞ്ഞ് അതിര്‍ത്തിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ പാക്ക്സ്ഥാന്റെ ഹൃദയത്തില്‍ കയറി ഇന്ത്യന്‍ പട്ടാളം ബോംബുകള്‍ വര്‍ഷിച്ച് തിരിച്ചെത്തി. അതാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ലോകത്ത് അമേരിക്കക്കും, ഇസ്രായേലിനു പോലും കഴിയാത്ത മിന്നല്‍ സൈനീക നീക്കങ്ങളും മിന്നല്‍ വു?ാമാക്രമണവും.

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് ആറ് സര്‍ജ്ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ അവകാശ വാദം.യുപിഎ ഭരണകാലത്ത് സര്‍ജ്ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് എ.കെ.ആന്റണിയും വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെ എല്ലാം തള്ളിക്കൊണ്ടാണ് സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.കോണ്‍ഗ്ര നേതാവും മുന്‍ പ്രതിരോധ മന്ത്രി ആന്റണിയും ശരിക്കും നുണയാണ് പറയുന്നത്. എ.കെ ആന്റണി നറ്റത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്തെന്നും ഏതെന്നും അദ്ദേഹത്തിനു പോലും അറിയില്ല. ആ നിലക്കാണ് കാര്യങ്ങള്‍. ഏതായാലും നമുക്ക് സൈന്യത്തേ വിശ്വസിക്കാം. നമ്മുടെ സൈന്യം പറയുന്നു 2016 മാത്രമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയത്. അതിനു മുമ്പ് ആ ഒരു വാക്ക് പോലും സൈന്യം ഉപയോഗിച്ചിട്ടില്ല.ഈ വര്‍ഷം ഇതുവരെ 86 ഭീകരരെ സൈന്യം വധിച്ചതായും രണ്‍ബീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. 20 തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല നിരവധി യുവാക്കള്‍ തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച് തിരികെ വരാന്‍ തയാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ബലാകോട്ടിലെ ഭീകര ക്യാമ്പുകളില്‍ വ്യോമസേന നടത്തിയ ആക്രമണം വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ബലാകോട്ടില്‍ സേന വ്യോമാക്രമണം നടത്തിയത്