സ്വന്തം അമ്മയോട് കാണിക്കുന്ന അതേ സ്നേഹം മഞ്ജു എന്നോടും കാണിച്ചു-സേതു ലക്ഷ്മി

മലയാളികളുടെ പ്രിയനടിയാണ് സേതു ലക്ഷ്മി.തനിക്ക് കിട്ടുന്നത് ചെറിയ കഥാപാത്രങ്ങളാണ് എങ്കിൽ പോലും വേഷങ്ങൾ പരമാവധി മികച്ചതാക്കുന്ന നടിയാണ് സേതുലക്ഷ്മി.സിനിമാ സീരിയൽ രംഗത്ത് സജീവമാണ് സതു ലക്ഷ്മി.സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ നടി അഭിനയിച്ചിരുന്നു.ഇപ്പോളിതാ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ മഞ്ജുവിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം

ഹൗ ഓൾഡ് ആർ യു സെറ്റിൽ വെച്ച് ഒരു പെൺകുട്ടി ഓടിവന്ന് കെട്ടിപിടിക്കുകയായിരുന്നു.ആ പെൺകുട്ടിയായിരുന്നു ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ.അമ്മയുടെ അഭിനയം കണ്ട് ഞെട്ടി പോയെന്നായിരുന്നു കെട്ടിപിടിച്ച് കൊണ്ട് എന്നോട് പറഞ്ഞത്.എന്നാൽ ഇത്രയും നാൾ മോളുടെ അഭിനയം കണ്ട് ഞാൻ ആണ് ഞെട്ടിയതെന്ന് തിരിച്ച് മറുപടി നൽകിവലിയ നടിയായത് കൊണ്ട് മോള് എങ്ങനയായിരിക്കും പെരുമാറുകയെന്ന് അമ്മയ്ക്കായിരുന്നു പേടിയെന്ന് മഞ്ജുവിനോട് പറഞ്ഞു.സ്വന്തം അമ്മയോട് കാണിക്കുന്ന സ്നേഹമായിരുന്നു എന്നോട് കാണിച്ചതെന്നും സേതുലക്ഷ്മി പറഞ്ഞു

1963ൽ നടന ഭൂഷണം പൂർത്തിയാക്കി നാടക രംഗത്ത് കാലുറപ്പിച്ച സേതു ലക്ഷ്മി അനവധി പ്രൊഫഷണൽ നാടക സംഘങ്ങളിലും അമേച്ചർ രംഗത്തുമായി ആയിരകണക്കിനു വേദികളിൽ തന്റെ നടന വൈഭവം തെളിയിച്ചിരിക്കുന്നുരസതന്ത്രത്തിലൂടെ ചലച്ചിത്ര വേദിയിൽ തുടക്കം കുറിച്ച സേതുലക്ഷ്മി വിനോദയാത്ര,ഈ കണ്ണി കൂടി,ലഫ്റ്റ് റൈറ്റ്,ഹൗ ഓൾഡ് ആർ യു,തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു