സംസ്ഥാനത്ത് ആദ്യമായി മൂലകോശം ദാനം ചെയ്ത് ഇരട്ടകളായ മിന്നയും മിന്നിയും

സംസ്ഥാനത്ത് ആദ്യമായി ഇരട്ടകൾ മൂലകോശത്തിന് സന്നദ്ധരായെത്തി.മൂവാറ്റുപുഴ ആനിക്കാട് ഷാജി നീരോലിക്കലിന്റെയും ഷൈനിയുടെയും മക്കളായ മിന്ന ഷാജിയും മിന്നി ഷാജിയുമാണ്(24 വയസ്സാണ് പ്രായം) കോശദാനത്തിനായി മുന്നോട്ടു വന്നത്.ഒരാളിൽ നിന്നുള്ള മൂലകോശങ്ങൾ മാത്രം മതിയായതിനാൽ മിന്ന ദാതാവായി.ചെറുപ്പം മുതൽ എല്ലാം ഒരുമിച്ച് ചെയ്യാനാണ് മിന്നയ്ക്കും മിന്നിയ്ക്കും ഇഷ്ടം.ഇവരുടെ നല്ല മനസ്സുമൂലം ജീവിതത്തിലേക്ക് തിരിച്ചു കയറിയത് അർബുത​രോ​ഗബാധിതനായ ഏഴ് വയസ്സുകാരനാണ്.

സംസ്ഥാനത്തിനു പുറത്തുനിന്നാണ് രക്താർബുദം ബാധിച്ച കുട്ടിക്കായി മൂലകോശം തേടിയത്.എന്നാൽ കോശങ്ങൾ സ്വീകരിച്ച കുട്ടി ആരെന്നോ എവിടെയെന്നോ ഇവർക്കറിയത്തില്ല.ഒരു കുഞ്ഞനിയനെ കിട്ടിയ സന്തോഷത്തിലാണിരുവരും.2017ൽ ദാത്രി സ്റ്റെംസെൽ റജിസ്ട്രിയിൽ ഇരുവരും പേരു നൽകിയത്.കൊച്ചി അമൃത ആശുപത്രിയിലായിരുന്നു കോശ ദാനം.ആദ്യ തവണ വേണ്ടത്ര സെല്ലുകൾ ലഭിക്കാത്തതിനാൽ വീണ്ടും ദാനം ചെയ്യേണ്ടിവന്നു.സംസ്ഥാനത്ത് ആദ്യമായാണ് ഒരാളിൽ നിന്ന് രണ്ടു തവണ കോശങ്ങൾ സ്വീകരിക്കുന്നത്

ദാനം ചെയ്യാൻ ആശുപത്രിയിൽ എത്തും മുൻപ് ആകെ ഒരു പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് സൂചിമാത്രമായിരുന്നെന്നും ഇരുവരും പറഞ്ഞു.കാക്കനാട് ഇൻഫോപാർക്കിലെ ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസിൽ എൻജിനീയർമാരാണ് ഇരുവരും