കേരളവർമ കോളേജിൽ റീക്കൗണ്ടിങ്ങിൽ എസ്എഫ്‌ഐയ്ക്ക് വിജയം, മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്

തൃശൂര്‍. കേരളവര്‍മ കോളേജില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ റീക്കൗണ്ടിങ്ങില്‍ എസ്എഫ്‌ഐയ്ക്ക് വിജയം. കേരളവര്‍മ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐ വിജയിച്ചത്.

എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായ കെഎസ് അനിരുദ്ധ് മൂന്ന് വോട്ടുകള്‍ക്കാണ് വിജയിച്ചത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണല്‍ നടത്തിയത്. റീക്കൗണ്ടിങ്ങില്‍ കെഎസ് അനുരുദ്ധിന് 892 വോട്ടും കെഎസ്യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന് 889 വോട്ടുമാണ് ലഭിച്ചത്.