മുകേഷിനെയും ഇന്നസെന്‍റിനെയും പോലെ പിഷാരടിക്കും സ്വാതന്ത്ര്യമുണ്ട്; പറഞ്ഞ് ഷാഫി പറമ്പില്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പം നിന്ന രമേഷ് പിഷാരാടിക്ക് നന്ദി അറിയിച്ച്‌ ഷാഫി പറമ്ബില്‍ എം.എല്‍.എ. വിജയത്തിനായി ഒപ്പം നിന്ന് പ്രവര്‍ത്തിച്ചതിന് ഫേസ്ബുക്കിലൂടെയാണ് ഷാഫി നന്ദി അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പിഷാരടിയെ പരിഹസിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഷാഫിയുടെ നന്ദിപ്രകടനം. പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തോറ്റു എന്നും പിഷാരടി മാന്‍ഡ്രേക്കാണെന്നുമായിരുന്നു ചിലരുടെ പരിഹാസം.

ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘നന്ദി പിഷാരടി. ആര്‍ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം

മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലിം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.’