സ്‌കൂള്‍ അധിക്യതരുടെ അനാസ്ഥ തന്നെ; വിദ്യാര്‍ത്ഥി മരിച്ചതില്‍ പ്രതിഷേധം

പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ്സ് വിദ്യര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധിക്യതര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയില്‍ വച്ച് ഭിത്തിയോടു ചേര്‍ന്ന പൊത്തില്‍ കുട്ടിയുടെ കാല്‍ പെടുകയും പുറത്തെടുത്തപ്പോള്‍ ചോര കാണുകയും ചെയ്തു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായും ലക്ഷണങ്ങള്‍ പാമ്പുകടിയേറ്റതിന്റെയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ പാമ്പകടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനോ ഫ്രാധമിക ശുശ്രൂഷ നല്‍കാനോ പോലും സ്‌കൂള്‍ അധിക്യതര്‍ തയ്യാറായില്ല. സഹപാഠികളടക്കം ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധിക്യതര്‍ തയ്യാറായില്ല. പിന്നീട് നാലുമണിയോടെ മാതാപിതാക്കള്‍ എത്തിയാണ് കുട്ടിയെ ആശുപ്ത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. പാമ്പകടിച്ചതാണെന്ന് ഷെഹ്ല പറഞ്ഞിട്ടു പോലും അധിക്യതര്‍ കേട്ടില്ല. ആണി കൊണ്ടതാണെന്നും കല്ലു കൊണ്ടതാണെന്നും പറഞ്ഞ് അധിക്യതര്‍ അവഗണിക്കുകയായിരുന്നു. കാലില്‍ രണ്ടിടത്ത് പാടുണ്ടായിരുന്നുവെന്നും ആണികൊണ്ടാല്‍ രണ്ട് ഭാഗത്ത് എങ്ങനെ പാടുണ്ടാകുമെന്നും കുട്ടികള്‍ ചോദിക്കുന്നു. വേദമ കൊണ്ട് ഷെഹ്ല കരഞ്ഞിട്ട് പോലും അധിക്യതര്‍ കണ്ടതായി നടിച്ചില്ല. ശരീരത്തില്‍ നീലകളര്‍ കണ്ടിച്ച് പോലും ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് മാതാപിതാക്കള്‍ എത്തി എന്‍സിസി ജീപ്പിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊമ്ടു പോയത്. അദ്ധ്യാപകര്‍ക്കൊക്കെ കാറുണ്ടായിട്ടും ആരും സഹായിക്കാതെ വന്നതോടെയാണ് എന്‍സിസി ജീപ്പില്‍ കൊമ്ടുപോയതെന്നും കുട്ടികള്‍ പറയുന്നു. അധിക്യതരുടെ കണ്ണില്‍ചോരയില്ലാത്ത നടപടികള്‍ കൊണ്ടാണ് ആ പിഞ്ചുകുഞ്ഞിന് ജീവന്‍ നഷ്ടമായത്. സംഭവം വിവാദമായതോടെ ആരോപണവിധേയനായ അദ്ധ്യാപകന്‍ ഷാജിലിനെ സസ്‌പെന്റ് ചെയ്തു. മറ്റ് അദ്ധ്യാപകര്‍ക്ക് മെമ്മോ നല്‍കി.