എന്റെ ഇക്ക എന്റെ കൂടെ ഉണ്ടല്ലോ എനിക്ക് അത് മതി എന്നായിരുന്നു അവൾ പറഞ്ഞത്, ഒടുവിൽ കാൻസർ കവർന്നു, കുറിപ്പ്

കാൻസർ കവർന്നെടുത്ത തന്റെ പ്രിയപ്പെട്ടവളെകുറിച്ച് ഹൃദയം നുറുങ്ങുന്ന വേദനയോടെ കുറിക്കുകയാണ് ഷമീർ ഷെരീഫ്. ചിരിക്കുമ്പോഴും അർബുദം എന്ന മഹാരോഗത്തിന്റെ കനൽ ആരുമറിയാതെ ഞങ്ങളുടെ മനസ്സിൽ എരിയുന്നുണ്ടായിരുന്നു അത് പരസ്പരം പറയാറുമുണ്ടായിരുന്നു ഒരുപാട് നാളത്തെ കാത്തിരിപ്പും ഒരുപാട് പേരുടെ പ്രാർത്ഥനയും കഷ്ടപ്പാടും ഉണ്ടായിരുന്നു അർബുദത്തെ തോൽപിച്ചു എന്ന അഹങ്കാരം അല്ലായിരുന്നു പകരം കുറച്ചു നാളത്തേക്കു എങ്കിലും ഞങ്ങളെ വെറുതെ വിടണേ എന്ന പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂവെന്ന് ഷെരീഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

ചിരിക്കുമ്പോഴും അർബുദം എന്ന മഹാരോഗത്തിന്റെ കനൽ ആരുമറിയാതെ ഞങ്ങളുടെ മനസ്സിൽ എരിയുന്നുണ്ടായിരുന്നു അത് പരസ്പരം പറയാറുമുണ്ടായിരുന്നു ഒരുപാട് നാളത്തെ കാത്തിരിപ്പും ഒരുപാട് പേരുടെ പ്രാർത്ഥനയും കഷ്ടപ്പാടും ഉണ്ടായിരുന്നു അർബുദത്തെ തോൽപിച്ചു എന്ന അഹങ്കാരം അല്ലായിരുന്നു പകരം കുറച്ചു നാളത്തേക്കു എങ്കിലും ഞങ്ങളെ വെറുതെ വിടണേ എന്ന പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു.

കോവിഡ് എന്ന മഹാമാരി ബാധിച്ചത് രണ്ട് പ്രാവശ്യം. ആദ്യത്തേത് തരണം ചെയ്യാൻ സാധിച്ചു എങ്കിലും രണ്ടാമത് കോവിഡിന്റെ പിടിയിൽ നിന്നും നിന്നെ രക്ഷിക്കാൻ എനിക്ക് സാധിച്ചില്ലല്ലോ? കോവിഡിന്റെ പിടിയിൽ വീണില്ലായിരുന്നു എങ്കിൽ നീ ഇപ്പോഴും എന്റെ കൂടെ ഉണ്ടാകുമായിരുന്നു കുറച്ചു കാലത്തേക്ക് എങ്കിലും നിന്നെ സന്തോഷത്തോടെ നോക്കാൻ സാധിച്ചല്ലോ… മണിക്കൂറുകൾക്ക് മുൻപ് കണ്ടപ്പോൾ ഇക്കാക്ക് വേണ്ടി ഞാൻ എന്തും സഹിക്കും തിരിച്ചു വരും എന്ന വാക്ക് വെറുതെ ആയി.

എത്ര വേദനയിലും വിഷമത്തിലും ആണെങ്കിലും എന്റെ ഇക്ക എന്റെ കൂടെ ഉണ്ടല്ലോ എനിക്ക് അത് മതി……നിന്റെ വിഷമഘട്ടത്തിൽ നിന്റെ കൂടെ നിൽക്കാൻ സാധിച്ചു അർബുദം എന്ന മഹാരോഗത്തിന് മുൻപിൽ നിന്നും കൈപിടിച്ച് നിന്നെ കൂടെ കൂട്ടാൻ സാധിച്ചു കുറച്ചു നാളത്തേക്ക് എങ്കിലും നിന്റെ ചിരിച്ചമുഖം മാത്രം ഞാൻ കണ്ടിരുന്നു ഇന്ന് നീ എന്റെ കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എങ്കിലും മരണം എന്ന യാഥാർഥ്യം മനസിലാകാതെ പറ്റില്ലല്ലോ ഇക്കാടെ മോൾക്ക്‌അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ജീവിച്ചിരുന്നപ്പോൾ നീ അനുഭവിച്ച വിഷമം പരലോകജീവിതത്തിൽ അള്ളാഹു സന്തോഷം ഉള്ളതാക്കി തീർക്കണേ…ആമീൻ..