എന്റെ തുറന്നെഴുത്തുകളെ ചിലർ ഭയപ്പെടുന്നു- ഷമ്മി തിലകൻ

മലയള സിനിമയുടെ പ്രിയതാരമാണ് ഷമ്മി തിലകൻ. പ്രശസ്ത നടൻ തിലകന്റെ മകനാണ് ഷമ്മി. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ പല തുറന്നെഴുത്തലുകളും താരം നടത്തിയിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിൽ താൻ എഴുതിത്തുടങ്ങിയ ഓർമ്മക്കുറിപ്പുകൾക്ക് തടയിടാനുള്ള നീക്കവുമായി അജ്ഞാത മാഫിയ സംഘം പ്രവർത്തിക്കുന്നതായി ഷമ്മി തിലകൻ പറഞ്ഞു.

#കുത്തിപ്പൊക്കൽ_പരമ്പരയ്ക്ക്#കത്രികപൂട്ടോ..!?കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ലോക്ഡൗൺ കാലഘട്ടത്തിൽ..; മുമ്പ് അഭിനയിച്ച സിനിമകളുടെയും മറ്റും പിന്നണയില്‍ നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് എന്റെ ഫെയ്സ്ബുക്ക് പേജിൽ ഞാൻ തുടങ്ങിയ തടയിടാനുള്ള നീക്കവുമായി അജ്ഞാത മാഫിയ സംഘം..!25-ൽ പരം വർഷങ്ങൾക്ക് മുമ്പ് നടന്ന പൂപ്പൽ പിടിച്ച പഴയകാര്യങ്ങളും, അനുഭവിച്ച പഴങ്കഥകളും, നേരിട്ട തേപ്പു വിശേഷങ്ങളും മറ്റും പുതുതലമുറയുടെ അറിവിലേക്ക് പങ്കുവെക്കുന്നതിനായി എന്റെ ഫെയ്സ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും മറ്റും ഞാൻ അപ്‌ലോഡ് ചെയ്തത വീഡിയോകൾ #കോപ്പിറൈറ്റ്_ലംഘനം നടത്തി എന്ന ആരോപണം ഉന്നയിച്ച്, നീക്കം ചെയ്ത് എൻറെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്..!#തേപ്പ്_കഥകൾ തുറന്നെഴുതുന്നതും..; അത് വായിക്കുന്നവർ എനിക്ക് നൽകുന്ന പിന്തുണയും, ചില തേപ്പു മുതലാളിമാരെ ചൊടിപ്പിച്ചു എന്നതാണ് വസ്തുത..!

മേൽപ്പടിയാന്മാർ എനിക്കിട്ടു നൽകിയ #തേപ്പ്പണികൾ കുത്തിപ്പൊക്കിയാൽ അവർക്ക് നേരിടാൻ സാധ്യതയുള്ള മാനഹാനി ഭയന്നാണ് ഇത്തരം നെറികെട്ട നീക്കവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്..!ഒരുപാട് ജനസമ്മതി എനിക്ക് നേടിത്തന്ന #പ്രജ സിനിമയിലെ ബലരാമന്റേയും..; #കസ്തൂരിമാനിലെ പോലീസുകാരന്റേയും മറ്റും വീഡിയോകളാണ് നീക്കം ചെയ്തിട്ടുള്ളതിൽ പ്രമുഖമായവ..!എന്നാൽ..; എന്റെ ബലരാമൻ എന്ന കഥാപാത്രത്തിനെ പരിഹസിക്കുന്ന തരത്തിൽ ടിക്ടോക്കിലും മറ്റും വൈറൽ ആയിരിക്കുന്ന ചില വീഡിയോകൾ നീക്കം ചെയ്യുവാൻ ഇവർ തയ്യാറായിട്ടുമില്ല എന്നതിൽ നിന്നും ഇവരുടെ ഉദ്ദേശശുദ്ധി എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ..!

ഇതിൽ നിന്നും ഒരു കാര്യം വ്യക്തം..!എന്നെ..; എൻറെ തുറന്നുപറച്ചിലുകളെ ചിലരെങ്കിലും ഭയക്കുന്നു..!കുറ്റബോധം കൊണ്ട് ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് തന്നെ അറിയാൻ കഴിയുന്നില്ല..!അഭിപ്രായം പറഞ്ഞാൽ ഉടനെ വാളോങ്ങുന്ന, വെട്ടിനിരത്തുന്ന ഈ മാഫിയകളോട് എനിക്ക് പറയാനുള്ളത്..; മുമ്പൊരു തേപ്പ് കഥയിൽ ഞാൻ പറഞ്ഞുവെച്ച..; കായംകുളം കൊച്ചുണ്ണി എന്ന വീരനായകനു വേണ്ടി പണ്ട് ഞാൻ തന്നെ പറഞ്ഞ അതേ ഡയലോഗ് തന്നെയാണ്..!!

“കൊലക്കയർ കാണിച്ച് കൊച്ചുണ്ണിയെ വീഴ്ത്താൻ വന്നിരിക്കുന്നു..!#ത്ഫൂ..!ഇനിയെങ്കിലും നീയൊക്കെ മനസ്സിലാക്ക്. #ആൺപിറപ്പുകൾക്ക് ഒരു മരണമേ ഉള്ളൂ.പടച്ചോൻ കൽപ്പിക്കുന്ന ആ മരണം ഞമ്മൾ എന്നേ കിനാക്കണ്ടതാ..!നീ ചെല്ല്..! പോയി തൂക്കുമരവും കൊലക്കയറും ഒരുക്ക്..! ഞമ്മള് ഇവിടെത്തന്നെയുണ്ട്..! അൻറെ മേലാളന്മാര് കെട്ടിപ്പടുത്ത ഈ #ഠാണാവിനകത്ത്