ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണം- ഷംന കാസിം

തിരുവന്തപുരം പാറശ്ശാലയില്‍ ഷാരോണ്‍ എന്ന യുവാവിനെ പെണ്‍സുഹൃത്ത് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടി ഷംനാ കാസിം പറ‍ഞ്ഞു.പെൺകുട്ടിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ച്‌ ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം’. നടി സമൂഹമാധ്യമത്തിൽ കുറിച്ചു.

നടൻ ചന്തുനാഥും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ‘വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത്‌ പെണ്ണും’…സമത്വത്തിനു വേണ്ടിയുള്ള സമരങ്ങൾക്കിടയിൽ സൈക്കളോജിക്കൽ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാനും സമൂഹത്തിനു സാധിക്കട്ടെ. ചന്തുനാഥ് പറഞ്ഞു.

അതേസമയം, ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനിരിക്കെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി കഴിച്ചാണ് ആത്മത്യക്ക് ശ്രമിച്ചത്. ഗ്രീഷ്മയെ തിരുവനന്തപുരം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ അന്വേഷണം ഗ്രീഷ്മയുടെ ബന്ധുക്കളിലേക്കും നീങ്ങുന്നതിനിടെയാണ് ആത്മഹത്യാശ്രം. നിലവില്‍ ഐസിയുവില്‍ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചു.

പാറശാല ഷാരോണ്‍ വധത്തിലും ഇലന്തൂര്‍ നരബലിക്കേസിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ആര്‍ട്ടിക്കിള്‍ 161 വിനിയോഗിക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും അല്‍ഫോന്‍സ് പുത്രന്‍ ആവശ്യപ്പെട്ടു. സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ താന്‍ ബഹുമാനപ്പെട്ട ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നുവെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.