ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം, ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന് ഷെയ്ന്‍ നിഗം

ദുരന്തങ്ങൾ..ഉരുൾപൊട്ടൽ, പ്രളയം. കേരളത്തിൽ അത്യാവശ്യത്തിനു ഒരാളേ വിളിക്കാനും സഹായം ചോദിക്കാനും സഹായിക്കാനും ഇപ്പോൾ ഫോൺ വഴി ചില കുരുക്കുകൾ ഉണ്ട്. ജീവൻ നിലനിർത്താൻ സഹായം ചോദിച്ച് വിളിച്ചാലും കൊറോണ മെസേജ് കഴിഞ്ഞേ ഫോൺ ബെല്ല് അടിക്കൂ. കുറച്ച് നാളേലും ഈ കൊറോണ മെസേജ് ഫോണിൽ നിന്നും ഒഴിവാക്കണം..

. ഇതിനിടെ അത്യാവശ്യത്തിന് ആരെയെങ്കിലും ഫോണ്‍ ചെയ്താല്‍ കേള്‍ക്കുന്ന കോവിഡ് ബോഘവത്കരണ സന്ദേശം ഒഴിവാക്കണമെന്ന് പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഷെയ്ന്‍ നിഗം സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് എന്ന പേരില്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയിന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു.

ഷെയ്ന്‍ നിഗത്തിന്റെ കുറിപ്പ്:

സര്‍ക്കാരുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

നോവല്‍ കൊറോണാ വൈറസ് പകരാതെ തടയാനാകും എന്ന് തുടങ്ങുന്ന സന്ദേശം എല്ലാ ഫോണ്‍ നെറ്റ് വര്‍ക്കുകളിലും റിങ് ടോണുകള്‍ക്ക് പകരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ജാഗ്രതാ സന്ദേശം മുഴുവന്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഫോണ്‍ കോള്‍ കണക്ട് ആകുന്നത്. ഈ സന്ദേശം തത്കാലത്തേക്ക് ഒഴിവാക്കണമെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്.

സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന്…

Opublikowany przez Shane Nigam Piątek, 7 sierpnia 2020