ഷെയ്ന്‍ നിഗം വിഷയത്തില്‍ വന്‍ വഴിത്തിരിവ്

ഷെയ്ന്‍ നിഗം വിവാദത്തില്‍ വന്‍ വഴിത്തിരിവ്. ഇന്ന് ഷെയിന്‍ തിരുവനന്തപുരത്ത് നടത്തിയത് പ്രകോപന പരമായ പ്രസ്താവന ആണെന്നാണ് വിലയിരുത്തല്‍. ഇതോടെ ഫെഫ്കയും അമ്മയും ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ് എന്ന് വിവരം. നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്‌നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമാണ്. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോരവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്‍ പ്രതികരിച്ചത്.

അമ്മ തന്റെ സംഘടനയാണ്. അമ്മ പിന്‍തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിന്‍ നിഗം തിരുവനന്തപുരത്ത് പറഞ്ഞു. ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങളായ ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവയുടെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ഷെയിന്‍ നിഗം.

അതേസമയം ബിഹൈന്‍ഡ് വുഡ്‌സ് അവാര്‍ഡ് നേടിയതിനു ശേഷം ഷെയിന്‍ നടത്തിയ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരുപാട് സന്തോഷവാനാണെന്ന് താരം പറയുന്നു. ഒരവസരത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ പ്രേക്ഷകര്‍ തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇന്ന് സത്യം തിരിച്ചറിഞ്ഞ് എല്ലാവരും തന്റെ ഒപ്പം നില്‍ക്കുമ്പോള്‍ തനിക്ക് കിട്ടുന്ന ഊര്‍ജം ചെറുതല്ല എന്നും ഷെയ്ന്‍ പറയുന്നു.

എല്ലാവരോടും എല്ലാത്തിനും നന്ദി പറയുന്നുവെന്നും എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതിനൊക്കെ നന്ദിയുണ്ടെന്ന് ഷെയ്ന്‍ പറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പോലും എനിക്ക് ഊ!ര്‍ജം തരുന്നുണ്ട്. വളരെ സന്തോഷകരായ അവസ്ഥയിലാണ് താനെന്നും ചെറുപ്പം മുതല്‍ താന്‍ കണ്ട് ആരാധിച്ച ഒരുപാട് നടീനടന്മാരെ കാണാന്‍ സാധിച്ചു.

ജീവിതത്തില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഒരവസരത്തില്‍ എല്ലാവരും എതിര്‍പ്പുമായി രംഗത്ത് വന്നേക്കാം, പക്ഷേ നിങ്ങളുടെ ഉള്ളില്‍ ആ സത്യമുണ്ടെങ്കില്‍ നിങ്ങള്‍ അതിലുറച്ച് നില്‍ക്കണം. പലരും സിനിമയില്‍ കൂടൊക്കെ പറയുന്ന സംഭവമാണ് ഇത്. എന്നാല്‍ ഇത് ഞാന്‍ നേരിട്ട് അനുഭവിച്ച അവസ്ഥയാണെന്നും അതുകൊണ്ടാണ് പങ്കുവെക്കുന്നതെന്നും ഷെയ്ന്‍ പറയുന്നു.

‘ഈ പ്രകൃതിയായി ഒരു മതമോ വിഭാഗങ്ങളോ ഒന്നും തുടങ്ങിവച്ചിട്ടില്ല. എല്ലാം തുടങ്ങിയത് മനുഷ്യരാണ്. ദൈവം ഒന്നാണ്. പലരും പല പേരിട്ട് വിളിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നമ്മളെല്ലാവരും ഒന്നാണെന്ന് മനസിലാക്കണം. എല്ലാം ഒന്നില്‍ നിന്നും തുടങ്ങിയതാണ്. നമ്മളെത്തിച്ചേരുന്നതും ആ ഒന്നിലേക്കാണ്. ഇനി ജീവിക്കുന്ന കാലത്തോളം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ഒരേയൊരു സ്‌നേഹം എന്ന് പറഞ്ഞുകൊണ്ടാണ് ഷെയ്ന്‍ നിഗം വിഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. ഷെയിന്‍ പറഞ്ഞു.

അതേസമയം അതേസമയം നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടന അമ്മ നടത്തുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ സംഘടനയില്‍ ഭിന്നത എന്ന് വിവരം പുറത്ത് എത്തിയിരുന്നു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ സിദ്ദിഖും ഇടവേള ബാബുവും ഷെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു. വേഗത്തില്‍ പരിഹാരം കാണാനാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലും നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ സംഘടനയ്ക്കകത്ത് ചര്‍ച്ച ചെയ്യാതെ ഷെയ്‌നിനായി നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ അംഗീകരിക്കില്ലെന്ന് അമ്മ നിര്‍വാഹക സമിതി അംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.

കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ചിലര്‍ തീരുമാനമെടുക്കുകയാണെങ്കില്‍ രാജി വെക്കുന്നത് ആലോചിക്കുമെന്നും ഉണ്ണി ശിവപാല്‍ പറയുന്നു. ആദ്യം ഫെഫ്ക ഭാരവാഹികളുമായി സംസാരിച്ച ശേഷം നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താനാണ് അമ്മ ഭാരവാഹികള്‍ ഒരുങ്ങുന്നത്. പ്രശ്‌നങ്ങളില്‍ തന്റെ ഭാഗം ഷെയ്ന്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നുമാണ് അമ്മ ഭാരവാഹികള്‍ കരുതുന്നത്.