Home topnews സ്രാവുകൾ നിലത്തൂടെ നടക്കുന്നു, ഞെട്ടലോടെ ഉറ്റു നോക്കി ശാസ്ത്രലോകം.

സ്രാവുകൾ നിലത്തൂടെ നടക്കുന്നു, ഞെട്ടലോടെ ഉറ്റു നോക്കി ശാസ്ത്രലോകം.

വെള്ളത്തിൽ വിഹരിക്കേണ്ട സ്രാവുകൾ കരയിലൂടെ നടന്നു പോകുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സ്രാവുകൾ കരയിലൂടെ സഞ്ചരിച്ചാൽ എന്താകും സ്ഥിതി ? അങ്ങനെ സംഭവിച്ചാൽ മനുഷ്യരുടെ കാര്യത്തിൽ ഒരു തീരുമാനമാകും എന്തായാലും ഇത്തരമൊരു സംഭവം കണ്ട് ഞെട്ടലോടെ ഉറ്റു നോക്കുകയാണ് ശാസ്ത്രലോകം.

സാധാരണ സ്രാവുകളിൽ നിന്ന് വ്യത്യസ്തമാണ് എപോളറ്റ് സ്രാവുകൾ. എപോളറ്റ് എന്ന ഇനത്തിൽ പെട്ട സ്രാവാണ് ബീച്ചിലൂടെ ഒരു കൂസലുമില്ലാതെ നടന്നു നീങ്ങിയത്. കടൽ സിംഹത്തെപ്പോലെ ചിറകുകൾ ഉപയോഗിച്ച് നിലത്തുകൂടെ വലിഞ്ഞു നീങ്ങാൻ ഇവയ്‌ക്ക് കഴിയും എന്നതാണ് ഒരു പ്രത്യേകത. 90 സെന്റീമീറ്റർ മാത്രമേ ഇവ വളരൂ, അതുകൊണ്ട് തന്നെ ഇത് മുഷ്യർക്ക് ഭീഷണിയല്ല എന്നാണു പറയുന്നത്.

പാപ്പുവ ന്യൂ ഗിനിയയിലെ ഒരു കടൽത്തീരത്ത് എപോളറ്റ് സ്രാവ് നടന്നു നീങ്ങുന്ന അപൂർവ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. അവിശ്വസനീയമായ കാഴ്ച എന്നാണ് ഈ രംഗത്തെ കൺസർവേഷണിസ്റ്റും ജീവശാസ്ത്രജ്ഞനുമായ ഫോറസ്റ്റ് ഗാലാൽ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയുടെ തെക്കൻ ഭാഗങ്ങളിലും ഓസ്ട്രേലിയയുടെ വടക്കൻ ഭാഗങ്ങളിലുമാണ് ഇത്തരത്തിലുള്ള സ്രാവുകൾ കാണപ്പെടുന്നത്.

മറ്റ് സ്രാവുകൾക്ക് പോകാൻ കഴിയാത്ത ഇടങ്ങളിൽ പോയി ഭക്ഷണം കണ്ടെത്താൻ ഈ അത്ഭുതകരമായ കഴിവ് ഇവയെ സഹായിക്കുന്നു.സ്രാവുകൾക്ക് കരയിലൂടെ 30 മീറ്ററിലേറെ സഞ്ചരിക്കാനും ഒരു മണിക്കൂർ വരെ കരയിൽ ചെലവഴിക്കാനും കഴിയും. ഓക്‌സിജൻ കുറവുള്ള ഇടങ്ങളിലും ഇവയ്‌ക്ക് കഴിയാം. ഞണ്ടുകൾ, പുഴുക്കൾ, എന്നിവയാണ് ഈ സ്രാവുകളുടെ മുഖ്യ ഭക്ഷണം.