മോദി ചെയ്യുന്നത് നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം; ശശി തരൂര്‍

നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. നല്ല കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയെ പ്രശംസിക്കുമ്ബോള്‍ അദ്ദേഹത്തിന്റെ തെറ്റുകള്‍ ചൂണ്ടികാട്ടിയുള്ള പ്രതിപക്ഷ വിമര്‍ശനത്തിന് വിശ്വാസ്യത കൂടുമെന്നും തരൂര്‍ പറഞ്ഞു.

‘നിങ്ങള്‍ക്കറിയാമോ, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് മോദി എന്തെങ്കിലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയോ പറയുകയോ ചെയ്താല്‍ അത് പ്രശംസനീയമാണെന്നാണ്. അത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിശ്വാസ്യത നല്‍കും.’ ശശി തരൂര്‍ വ്യക്തമാക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന മാ​തൃ​ക പൂ​ര്‍​ണ​മാ​യും തെ​റ്റ​ല്ലെ​ന്നാ​യി​രു​ന്നു മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ജ​യ​റാം ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന. സ​ദാ​സ​മ​യ​വും ന​രേ​ന്ദ്ര മോ​ദി​യെ രാ​ക്ഷ​സ​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​നു ന​ല്ല​ത​ല്ലെ​ന്നു ജ​യ​റാം പ​റ​ഞ്ഞു. ജ​യ​റാ​മി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ന്‍ എ​ഐ​സി​സി ഒൗ​ദ്യോ​ഗി​ക പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​സ​മ്മ​തി​ച്ചെ​ങ്കി​ലും വ​ക്താ​വ് മ​നു അ​ഭി​ഷേ​ക് സിം​ഗ്വി അ​നു​കൂ​ലി​ച്ചു രം​ഗ​ത്തെ​ത്തി.

മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ്’ എന്നും ‘വ്യക്താധിഷ്ഠിതമായല്ല, പ്രശ്നാധിഷ്ഠിതമായാണ്’ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നുമായിരുന്നു സിങ്വി പറഞ്ഞത്.