
കോഴിക്കോട് നഗരത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഷീനു ദാസ് എന്ന യുവതി. കോഴിക്കോട് വന്ന് പെടുന്ന പെണ്‍കുട്ടികള്‍ക്കുള്ള മുന്നറിയിപ്പ് എന്നോണമാണ് യുവതിയുടെ വാക്കുകള്‍. ജീവിത സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടു പോവുന്ന പെണ്‍കുട്ടികളുടെ രക്ഷകര്‍ എന്ന മുഖം മൂടിയണിഞ്ഞ ‘പുരോഗമന നാട്ട്യമുള്ള ഒരു വിഭാഗം അരാജക വാദികളെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രതിപാദിച്ചിരിക്കുന്നത്. തിരുവന്തപുരം നഗരത്തിനു ശേഷം ഇത്തരം അരാജക വാദികളുടെ താവളമായിമാറിയിരിക്കുകയാണ് കോഴിക്കോട്. കോഴിക്കോട് കേന്ദ്രീകരിച്ചു നടക്കുന്ന ‘പുരോഗമന പ്രവര്‍ത്തനങ്ങള്‍ ‘ പങ്കു വെച്ച ഷീനു ദാസ് എന്ന പെണ്‍കുട്ടിയുടെ പോസ്റ്റില്‍ നിരവധി പേരാണ് , പോസ്റ്റില്‍ സൂചിപ്പിക്കപ്പെട്ട വ്യക്തികള്‍ ആരൊക്കെയാണ് എന്ന ചോദ്യവുമായി എത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : വായിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു confession ആയിട്ടോ മുന്നറിയിപ്പായിട്ടോ എങ്ങനെ വേണേലും എടുക്കാം. പ്രത്യേകിച്ചും കോഴിക്കോട് വന്ന് പെട്ട എന്റെ കൂട്ടുകാരികളോടാണ്. പറയുന്നതിന്റെ കാരണം ചില പാറ്റേണുകള്‍ അവസാനിപ്പിക്കപ്പെടേണ്ടതായുള്ള- തുകൊണ്ടാണ്. ഞാന്‍ പറയാന്‍ പോവുന്ന കാര്യം വായിക്കുമ്പോള്‍ ”എന്തെ ഇത് നേരത്തെ പറയാമായിരുന്നില്ലേ?” ”ഇപ്പൊ ഇതൊക്കെ പറയുന്നോണ്ട് എന്താ കാര്യം?” അല്ലെങ്കില്‍, ”ഇതൊക്കെ ഇപ്പൊ പറയേണ്ട കാര്യമുണ്ടോ?” തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നവരോട്, അതേ അങ്ങനെ പറയാനും വേണ്ടി കുറച്ച് കാലം ഞാന്‍ ജീവിച്ചിരിപ്പില്ലായിരുന്നു.
കണക്കുകൂട്ടിയും കിഴിച്ചും നോക്കിയാല്‍ ഏകദേശം ഒരു വര്‍ഷത്തോളമായി. ദാ.. ഇപ്പൊ ഈ പുനര്‍ ജനനം, അത് ഒരുപാട് പേരുടെ ഒന്നുമില്ല, വളരെ കുറച്ച് പേരുടെ, വിരലിലെണ്ണാവുന്നവരുടെ ചേര്‍ത്തുപിടിക്കലുകളുടെയും എന്റെ മനഃശക്തിയുടെയും ഭാഗമാണ്. പറയാന്‍ പോവുന്നത് വായിക്കാനോ വിശ്വസിക്കാനോ താല്പര്യമില്ലാത്തവര് ആ മൂലയിലോട്ട് മാറിയിരുന്ന് fb സ്ക്രോളിങ് തുടര്‍ന്നാട്ടെ. അല്ലാത്തവര്‍ക്ക് വായന തുടരാം. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ചെന്നൈയിലും തിരുവനന്തപുരത്തും ഹിമാചല്‍ പ്രദേശിലും എല്ലാം ജീവിച്ചിട്ടുണ്ട്, ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷെ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ടതില്‍ വെച്ച് ഒട്ടും ക്വാളിറ്റിയില്ലാത്ത മനുഷ്യന്മാര് ഉണ്ടായിരുന്നത് കോഴിക്കോട് ആണ് എന്ന് നിസ്സംശയം പറയാന്‍ കഴിയും. കോഴിക്കോട്ടുകാര്‍ അല്ലെങ്കില്‍ കോഴിക്കോടിനെ സ്നേഹിക്കുന്നവരൊന്നും തെറിയുമായി ഇറങ്ങാന്‍ നിക്കണ്ട. കാരണം ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാന്‍ ഇന്നും ഏറ്റവും ഇഷ്ടപ്പെടുന്നതും ഇപ്പോഴും വളരെ comfortable ആയിട്ട് ജീവിക്കാന്‍ തോന്നുന്നതും ഈ പറയുന്ന കോഴിക്കോട് തന്നെയാണ്.
വിഷയത്തിലേക്ക്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചതും മനസിലാക്കിയതുമായ മനുഷ്യന്മാരെ കുറിച്ചാണ്. അതൊരു സര്‍ക്കിള്‍ ആണ്. The circle of so called ‘ പുരോഗമനം for പെണ്ണുപിടി” സര്‍ക്കിള്‍. പണ്ട് തിരുവനന്തപുരത്തെകുറിച്ച് പറയുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ അടിവരയിട്ടിരുന്ന ഒരു വിഷയമുണ്ട് ”ഏറ്റവും vulnerable ആയ പെണ്പിള്ളേര് വന്നടിയുന്ന ഒരു ചളിക്കുണ്ടാണ് ചിലപ്പോഴെങ്കിലും തിരുവനന്തപുരം” എന്ന്. അതിന് കാരണവുമുണ്ടായിരുന്നു. അക്കാലത്ത് കേരളത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗങ്ങളില്‍ നിന്നും, ഏറ്റവും വള്‍നറബിള്‍ ആയ അവസ്ഥയില്‍, പല സാഹചര്യങ്ങള്‍ കാരണം വീടുവിട്ടിറങ്ങി വരുന്ന മിക്ക പെണ്‍കുട്ടികളും, എത്തിച്ചേരുക ട്രിവാന്‍ഡ്രത്തായിരുന്നു എന്നാണ് കേട്ടറിവ്. അവിടെ അവര്‍ക്ക് ആശ്വാസം കൊടുക്കാനായി സ്പെഷ്യല്‍ റൂമുകളും ഡ്രഗ്സും ചേര്‍ത്തുപിടിക്കാന്‍ ആളുകളും തുടങ്ങി എല്ലാ വിധ സംവിധാനങ്ങളും available ആയിരുന്നു എന്നും vulnerable ആയ ഈ കുട്ടികളെ ചേര്‍ത്തുനിര്‍ത്തലിന്റെ കൂടെ അങ്ങേയറ്റത്തെ manipulation ല്‍ ശരീരികമായ് ഉപയോഗിക്കാനും എന്നിട്ട് ആ ചളിക്കുണ്ടില്‍ പെട്ട് പോവുന്ന പെണ്പിള്ളേരെ തന്നെ വെച്ച് അടുത്ത ഇരയെ തേടുന്ന ഒരു കൂട്ടം ഉണ്ടായിരുന്നു. പിന്നീട് ആ കൂട്ടത്തിനെയൊക്കെ പോലീസ് പൊക്കി എന്നൊക്കെയാണ് കേട്ടറിവ്.
എന്തായാലും അതിന് ശേഷം അങ്ങനൊരു പരിവാടി നടത്താന്‍ അവിടെ അധികമാരും ധൈര്യപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. ഇപ്പൊ അതേ അവസ്ഥയാണ് ഞാനീ പറഞ്ഞ കോഴിക്കോട്ന്. അതൊരു hub ആയിരിക്കുന്നു. കേരളത്തിന്റെ ഏത് കോണില്‍ നിന്നും ജീവിതത്തിന്റെ പുതുവെളിച്ചം തേടി വരുന്ന ആരെയും നമ്മടെ കോഴിക്കോടും പിന്നെ ഇവിടെ തമ്പടിച്ചിരിക്കുന്ന ഈ കോഴിക്കോടന്‍ സര്‍ക്കിളും മടികൂടാതെ സ്വാഗതം ചെയ്യും. ഒറിജിനല്‍ കോഴിക്കോടിന്റെ കൂടെ പോവുന്നവര്‍ എന്തായാലും കുറച്ച് കഷ്ടപ്പാടും വെല്ലുവിളികളുമൊക്കെ നേരിട്ടുകൊണ്ട് തന്നെ ജീവിതം മുന്നോട്ടു നീക്കേണ്ടി വരും. ഒരു അപരിചിതന്റെ എല്ലാ insecurities ഉം നിങ്ങള്‍ക്ക് ഇവിടെ നേരിടേണ്ടി വരും. അധ്വാനിക്കേണ്ടി വരും. Full കഷ്ടപ്പാടാണ്. പക്ഷെ നമ്മടെ ഈ പുരോഗമന സര്‍ക്കിളിന്റെ ഹാര്‍ദവമായ സ്വീകരണത്തിന്റെ കൂടെയാണ് നിങ്ങള്‍ പോവുന്നതെങ്കില്‍ പിന്നെ ഒന്നും പറയാനില്ല, പ്രത്യേകിച്ചും പെണ്ണുങ്ങളെ, നിങ്ങള്‍ക്ക്.. ആഘോഷരാവായിരിക്കും തുടര്‍ന്നങ്ങോട്ട്. കള്ളും കഞ്ചാവും എന്ന് വേണ്ട എല്ലാ ലഹരിയും ആവശ്യപ്പെടാതെ തന്നെ സമയസമയം നിങ്ങളുടെ കൈകളില്‍ എത്തിച്ചേരും.
അത് മാത്രമല്ല so called പുരോഗമനാശയങ്ങളുടെ നെറുകയിലേക്കായിരിക്കും അടുത്തതായി നിങ്ങളെ അവര്‍ സ്വാഗതം ചെയ്യുന്നത്. അവിടെവെച്ച് മാനിപുലേഷന്റെ അങ്ങേയറ്റം വരേ പോയി ആളുകള്‍ മാറി മാറി പരിശ്രമിച്ച് ഒടുക്കം നിങ്ങളും ഇവരുടെ പുരോഗമന ആശയങ്ങളുടെ ഭാഗമാവും. ആ സമയത്ത് ഇതൊക്കെത്തന്നെ അങ്ങേയറ്റത്തെ പുരോഗമനം എന്ന് തെറ്റിദ്ധരിക്കുന്ന നിങ്ങള്‍ ഒരുപാട് ഉയരങ്ങളിലെത്തിയ പോലെയൊക്കെ feel ചെയ്യും. സ്വാഭാവികമാണത്. പേടിക്കേണ്ട. ഈ സമയത്ത് ഇങ്ങനെയൊക്കെയാണ്. പിന്നെ ഈ സര്‍ക്കിളില്‍പെട്ട സാറുമ്മാര് മുഴുവന്‍ നിങ്ങളെ എങ്ങനെയൊക്കെ ചൂഷണം ചെയ്യുന്നു (ഇവന്മാരുടെ പുരോഗമന തിയറികളുടെ പ്രാക്ടിക്കല്‍ സെഷന്) എന്നുള്ളത് കണ്ടാലും കൊണ്ടാലും മനസ്സിലാവണം എന്നില്ല, അത് ഈ ചെളികുണ്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാത്രമേ മനസ്സിലാവാന്‍ സാധ്യതയുള്ളൂ. ഫിസിക്കലിയും സെക്ഷ്വലിയും ഫൈനാന്ഷ്യലിയും മെന്റലിയും അങ്ങനെ ഒരു മനുഷ്യനെ, പ്രത്യേകിച്ചും ഒരു സ്ത്രീയെ, എങ്ങനെയൊക്കെ ചൂഷണം ചെയ്യാമോ അതിന്റെയൊക്കെ പരമാവധി ചൂഷണം ചെയ്യുക, തന്റെ ആവശ്യം കഴിഞ്ഞാല്‍ സൈക്കോളജിക്കലി മാനിപ്പുലേഷനിലൂടെ ഒഴിവാക്കി, തൊട്ടടുത്തയാള്‍ക്ക് ചൂഷണം ചെയ്യാന്‍ അവസരം ഒരുക്കുക തുടങ്ങിയ സേവനങ്ങളും ഈ സാറമ്മാര് provide ചെയ്യാറുണ്ട്. സാറമ്മാര് എല്ലാവരും നിങ്ങളെ ആവശ്യത്തിന് ഉപയോഗിച്ചതിനു ശേഷം ഒരു വട്ടമേശ സമ്മേളനം കൂടി ഒരു അവലോകനയോഗമുണ്ട്.
വേറെ ലെവല്‍ ആണ് ഇത്. അതില്‍ നിങ്ങളുടെ charecter അസാസ്സിനേഷന് ആയിരിക്കും സാറന്മാരുടെ പ്രധാന വിഷയം. പ്രത്യേകിച്ചും ”അവളുടേതൊക്കെ കുളമായിട്ടുണ്ടാവും ന്നേ” തുടങ്ങിയ മനോഹരമായ കമന്ററികള്‍ ഈ വട്ടമേശ സമ്മേളനങ്ങളില്‍ സാറന്മാരുടെ കൂടെ ഇരിക്കാന്‍ അവസരം കിട്ടിയാല്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. അടുത്തത് നിങ്ങളെ ഉപയോഗിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നിങ്ങള്‍ക്ക് മാര്‍ക്കിടലും. എന്നിട്ട് വട്ടമേശസമ്മേളനത്തില്‍ നടന്നതൊക്കെ മനസ്സില്‍ വെച്ച് അടുത്ത ദിവസം മുതല്‍ നിങ്ങളോട് ഇളിച്ചു കാണിച്ച് സാറമ്മാര് വരും. കാരണം നമ്മള്മൂലം ലഭിക്കാന്‍ ചാന്‍സുള്ള അടുത്ത ഇരയെ നഷ്ടപ്പെടുത്താന്‍ പാടില്ലല്ലോ. അതുകൊണ്ട് ചിരി must ആണ്. മാത്രമല്ല ബോണസ് ഉണ്ട്. സാറമ്മാരുടെ തിയറികളുടെയും പ്രാക്ടിക്കല്‍ ക്ലാസ്സിന്റെയും കൂടെ നിങ്ങള്‍ നില്ക്കുകയാണെങ്കില്, എന്ത് ആവശ്യത്തിനും നിങ്ങള്‍ വിളിക്കാതെ തന്നെ എല്ലാ അവന്മാരും ഓടിയെത്തും. പക്ഷെ ഒരു പൊടിക്ക് എങ്ങാനും നമ്മള് സാറന്മാരുടെ തിയറിയെ എതിര്‍ക്കാന്‍ തുടങ്ങിയാല്‍ നമ്മള് സദാചാരവാദികളാവുന്ന ഒരു പ്രത്യേക പ്രതിഭാസവും ഈ സര്‍ക്കിളില്‍ ഉണ്ട്.
മാത്രമല്ല സാറന്മാരുടെ കണ്ണില്‍ നമ്മളൊക്കെ വീട്ടില്‍ കേറ്റാന്‍ പറ്റാത്തവരാണ് കേട്ടോ. വീട്ടിലുള്ള സ്വന്തം പെങ്ങമ്മാരെയൊ അല്ലേല്‍ സ്ത്രീജനങ്ങളെയോ ഇവര്‍ ഈ തിയറീ ക്ലാസ്സിലേക്കോ പ്രാക്ടിക്കല്‍ ക്ലാസ്സിലേക്കോ ക്ഷണിക്കാറില്ല. അതൊരു പോരായ്മയായി എനിക്ക് തോന്നിയിട്ടുണ്ട്. Committed റിലേഷന്‍ഷിപ്പില്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത സാറുമ്മാര് വീട്ടുകാര്‍ പറയുന്ന വിര്‍ജിന്‍ ആയിട്ടുള്ള പെണ്ണുങ്ങളെ മാത്രമേ കല്യാണം കഴിക്കാന്‍ തയ്യാറാവുള്ളു. പിന്നെ ഫൈനാന്‍ഷ്യലി മൂഞ്ചിക്കുന്നത് അത് വേറെ തന്നെ ടൈറ്റില്‍ കൊടുത്ത് പറയേണ്ട വിഷയമാണ്. തിരികെ കിട്ടണമെന്ന് വലിയ ആവശ്യമൊന്നും ഇല്ലാത്ത കയ്യില്‍ നല്ല സമ്പാദ്യമൊക്കെ ഉള്ളവര്‍ ധാരാളമായി ചിലവാക്കിക്കോളൂ .. എനിക്ക് പറയാനുള്ളത് സാധാരണക്കാരായ പെണ്‍കുട്ടികളോടാണ്, കൊടുത്തതോ കൊടുത്തു ഇനി മൂഞ്ചാതിരിക്കാന് ശ്രമിക്കൂ കൂട്ടുകാരികളെ. അതുകൊണ്ട്, നിങ്ങളുടെ ഏറ്റവും vulnerable അവസ്ഥയില്‍ അത് കൃത്യമായി മനസ്സിലാക്കി വാക്കുകളില്‍ തേനും പാലും ഒലിപ്പിച്ച് പാവമെന്ന് നടിച്ച് നിങ്ങളെ ഈ ചളിക്കുണ്ടിലേക്ക് തള്ളിയിടാന്‍ ഒരുപാടെണ്ണം വരാന്‍ ചാന്‍സ് ഉണ്ട്. അല്ലെങ്കില്‍ ആള്‍റെഡി വന്നിട്ടുണ്ടാകും.
കോഴിക്കോട് ഈ സാഹചര്യത്തില്‍ നിലവില്‍ വന്നുപ്പെട്ട എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികളോട് പറയാനുള്ളത്. അവനവന്റെ കാര്യം നോക്കുക. വീട്ടിലേക്ക് പോവാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുക. മാനസീകമായി സപ്പോര്‍ട്ട് വേണ്ട സാഹചര്യമാണെങ്കില്‍ വല്ല ബോധമുള്ളവരുടെയെടുത്തോ അല്ലേല്‍ മെഡിക്കല്‍ കോളേജിലെ psychiatry വിഭാഗത്തിലേക്കോ പോവുക. They will take care of your mental health. പഠനം ഏതു വിധേനയും തുടരുക. പഠനം പൂര്‍ത്തിയാക്കിയവരെങ്കില്‍ തത്കാലത്തേക്ക് കയ്യില്‍ കിട്ടുന്ന ജോലിക്ക് പോവുക. ചെറുതെങ്കിലും ഒരു ബാക്ക് അപ്പ് ഉണ്ടാക്കുക Self sufficient ആവുക. അതിന് ശേഷം നിങ്ങളെ നിങ്ങള്‍ക്ക് തനിയെ മാനേജ് ചെയ്യാന്‍ കഴിയുന്ന ഹെല്‍ത്തിയായിട്ട് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന അവസരങ്ങളില്‍ ലഹരികളെകുറിച്ചൊക്കെ (including physical relationship and partnerships) ചിന്തിക്കുക, തീരുമാനമെടുക്കുക. കാരണം കാഷ്വല്‍ ആയിട്ടാണെങ്കിലും commitment ആണെങ്കിലും ഇതുപോലത്തെ യാതൊരു ക്വാളിറ്റിയും ഇല്ലാത്ത നാറിയ സാറുമാരുടെ പുറകെ പോവാതെ വല്ല ക്വാളിറ്റി ഉള്ള മനുഷ്യന്മാരെയും തെരഞ്ഞെടുക്കുക. എന്ന് കോഴിക്കോട് വന്ന് ഒന്നരവര്‍ഷം കൊണ്ട് ഇത്രയൊക്കെ കണ്ടും അറിഞ്ഞും അനുഭവിച്ചും ഇല്ലാണ്ടായി ഇപ്പൊ ഉയര്‍ത്തെഴുന്നേറ്റ ഒരു survivor