തിരഞ്ഞ് തിരഞ്ഞ് ഒടുവില്‍ കണ്ടെത്തിയപ്പോഴേക്കും കുഞ്ഞ് ഷെസ യാത്രയായിരുന്നു

തിരൂര്‍: കോഴിക്കോട് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം സംഭവിച്ചപ്പോള്‍ നഷ്ടമായത് പല ജീവിതങ്ങളും സ്വപ്‌നങ്ങളുമാണ്. ജീവന്‍ നഷ്ടമായവരില്‍ കുഞ്ഞ് കുട്ടികളും ഗര്‍ഭിണികളും ഉണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടമായ രണ്ട് വയസുള്ള ഷെസ ഫാത്തിമയുടെ വാര്‍ത്ത ഏറെ നൊമ്പരം പടര്‍ത്തുകയാണ്.

രാത്രി ഒരുമണിയോടെ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ ഒരു യുവാവ് എത്തി മൊബൈലില്‍ ചിത്രം കാണിച്ച് ചോദിച്ചു. ഈ കുഞ്ഞ് ഇവിടെ ഉണ്ടോ?. മൊബൈലില്‍ തെളിഞ്ഞതാകട്ടെ കുഞ്ഞുടുപ്പിട്ട് ചിരിച്ച് നില്‍ക്കുന്ന രണ്ട് വയസുള്ള ഷെസ ഫാത്തിമയുടെ ചിത്രം. കുട്ടി ആശുപത്രിയില്‍ ഇല്ലെന്ന് കേട്ടപ്പോള്‍ അടുത്ത ആശുപത്രിയിലേക്ക് ഓടി.

രാത്രി എട്ട് മണിക്ക് തുടങ്ങിയതാണ് കുഞ്ഞിനായുള്ള തിരച്ചിലും ഓട്ടവും. മേഴ്‌സി ആസുപത്രിയില്‍ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെ പലയിടത്തും തിരഞ്ഞു. ഒടുവില്‍ പുലര്‍ച്ചെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തി. മിംസില്‍ എത്തിയപ്പോഴേക്കും ആ കുഞ്ഞ് മാലാഖ ലോകത്തോട് വിടപറഞ്ഞിരുന്നു. ഷെസയെ മിംസിലും ഉമ്മ ഷഹദ് ബാനു, സഹോദരന്‍ മുഹമ്മദ് ഷഹീം എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് എത്തിച്ചിരുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തിരൂര്‍ കോട്ട് കല്ലിങ്ങല്‍ കീഴേടത്തില്‍ ഷൗക്കത്തലിയുടെ മകളാണു ഷെസ.

മുത്തം  നല്കി യാത്രയാക്കി, ഭാര്യയും മകനും മരിച്ചു

ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് നിജാസ് ചെമ്പായി മുത്തം നല്കിയാണ്‌ ഭാര്യയേയും മകനേയും വിമാനത്തിലേക്ക് വിട്ടത്. എന്നാൽ ഇന്നവർ ജീവിച്ചിരുപ്പില്ല.ഒരു വയസുകാരന്‍ മകൻ അസം മുഹമ്മദ്, ഭാര്യ 29കരി ഷാഹിറാ എന്നിവരാണ്‌ വിട്ടു പിരിഞ്ഞത്. കുഞ്ഞിന്റെ മരണം അറിയിച്ചു എങ്കിലും ഭാരുയുടെ മരണം അറിയിക്കാൻ കൂട്ടുകാർക്കും മടി..നിജാസിനു ഇതുകൂടി താങ്ങാൻ ആകുമോ..ഷാഹിറാ ബാനുവിന്റെ മരണം ഉറപ്പാക്കിയിരുന്നുവെങ്കിലും അത് താങ്ങാനുള്ള കരുത്ത് മുഹമ്മദ് നിജാസിന് ഉണ്ടാവില്ലെന്ന് കരുതി ബന്ധുക്കളും സുഹൃത്തുക്കളും ഈ വിവരം മറച്ചുവച്ചാണ് അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയക്കുന്നത്.

ഏഴ് വർഷത്തോളം ഷാർജ നാഷനൽപെയിന്റ്സിനടുത്തെ ഫ്ലാറ്റിൽ കൂടെയുണ്ടായിരുന്ന ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ വീസ റദ്ദാക്കിയാണ് നാട്ടിലേയ്ക്ക് പറഞ്ഞയച്ചത്. കോവിഡ്–19 കാരണം മൂത്ത രണ്ടു മക്കളുടെ വിദ്യാഭ്യാസം തകരാറിലാകുമെന്ന ആശങ്കയാണ് കുടുംബത്തെ തിരിച്ചയക്കാനുള്ള തീരുമാനത്തിന് പിന്നില്‍.കുടുംബത്തെ യാത്രയയച്ച് തിരിച്ച് താമസ സ്ഥലത്ത് എത്തിയതുമുതൽ മുഹമ്മദ് നിജാസ് ഏറെ വിഷാദത്തിലായിരുന്നു. എന്നാ ആ വിഷാദത്തിനു കാരണം ഉണ്ടായിരുന്നു എന്ന് മണിക്കൂറുകൾക്ക് ശേഷം ദുരന്തവാർത്ത യിലൂടെ അറിയുകയായിരുന്നു