‘എല്ലാമുണ്ട്, ഇതിന്റെ ആവശ്യം എന്തായിരുന്നു? കു​ടും​ബ​ത്തി​ന്‍റെ മാ​നം ക​ള​ഞ്ഞി​ല്ലേ: രാ​ജ് കു​ന്ദ്ര​യോ​ട് ക്ഷു​ഭി​ത​യാ​യി ശി​ല്‍​പ

മും​ബൈ: അ​ശ്ലീ​ല വീ​ഡി​യോ നി​ര്‍​മാ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി രാ​ജ് കു​ന്ദ്ര​യോ​ട് പൊ​ട്ടി​ത്തെ​റി​ച്ചും പൊ​ട്ടി​ക്ക​ര​ഞ്ഞും ശി​ല്‍​പ ഷെ​ട്ടി. റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി ജു​ഹു​വി​ലെ ആ​ഡം​ബ​ര വ​സ​തി​യി​ല്‍ രാ​ജ് കു​ന്ദ്ര​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ശി​ല്‍​പ ഷെ​ട്ടി ക്ഷു​ഭി​ത​യാ​കു​ക​യാ​യി​രു​ന്നു. “ന​മു​ക്ക് എ​ല്ലാം ഉ​ണ്ട്, ഇ​തെ​ല്ലാം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം എ​ന്താ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ മാ​നം ക​ള​ഞ്ഞി​ല്ലേ’ എ​ന്നും ശി​ല്‍​പ്പ പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​ത്തി​ലെ മു​ഖ്യ ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണ് രാ​ജ് കു​ന്ദ്ര​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നേ​ര​ത്തേ, രാ​ജ് കു​ന്ദ്ര​യു​ടെ വ​സ​തി​യി​ല്‍ നി​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് രാ​ജ് കു​ന്ദ്ര ആം​സ് പ്രൈം ​മീ​ഡി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ല്‍ ഒ​രു ക​മ്ബ​നി ആ​രം​ഭി​ക്കു​ന്ന​ത്. ആ​റ് മാ​സ​ത്തി​ന് ശേ​ഷം ഈ ​ക​മ്ബ​നി ഹോ​ട്ട്ഷോ​ട്ട് എ​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വി​ക​സി​പ്പി​ച്ചു. ഈ ​ആ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.