ഇനിയിപ്പോ അൽപ്പം റിസ്ക് ആവാം, കൈവിട്ട കളികൾ കളിക്കാൻ ഒരു ത്രില്ല് തന്നെയാണ്, കുറിപ്പ്

കാൻസർ അതിജീവനത്തെക്കുറിച്ച് പറയുകയാണ് ശിവകുമാർ‌ തണിയത്ത് എന്ന യുവാവ്. ഹോഡ്കിൻസ് ലിംഫോമ എന്ന കാൻസറിനോടാണ് ശിവകുമാർ സന്ധിയില്ലാതെ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ കീമോ തുടങ്ങിയതിനെക്കുറിച്ച് തുറന്നെഴുതുകയാണ് ശിവകുമാർ.

സോഷ്യൽ മീഡീയയിൽ പങ്കുെവച്ച കുറിപ്പിങ്ങനെ

ശക്തമായ കീമോ മരുന്നുകൾ എന്റെ കരളിനെ കൂടി അപകടത്തിലാക്കാൻ തുടങ്ങിയിരിക്കുന്നു..!ചെയ്യാനുള്ളതെല്ലാം ചെയ്തു നോക്കി ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു.. ഒരുപാട് കാത്തിരിക്കുന്നു എന്നിട്ടും രക്ഷയില്ല..ഇനിയിപ്പോ അൽപ്പം റിസ്ക് ആവാം കൈവിട്ട കളികൾ അങ്ങനെയുള്ള കളികൾ കളിക്കാൻ ഒരു ത്രില്ല് തന്നെയാണ് അൽപ്പം റിസ്ക് ഒക്കെ ഉണ്ടകിൽ അല്ലെ ഒരു രസമുള്ളൂ അതുകൊണ്ട് അങ്ങട് ശരിക്കും ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചു

കാലിന്റെ അടിയിലെ മണ്ണൊലിച്ചു പോകുമ്പോഴും തെല്ലുപോലും ഭയപ്പെടാതെ മുഖത്തെ പുഞ്ചിരി മായതാതെ അപകടം ആണെന്നറിഞ്ഞിട്ടും സ്വയം ചില തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കേണ്ടി വരും… അങ്ങനെ എടുക്കുന്ന തീരുമാനം ശരിയോ തെറ്റോ എന്നതല്ല ചില സാഹചര്യങ്ങൾക്ക് അനുസരിച്ചു അപകടം ആണെന്നറിഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം എടുക്കുന്ന തീരുമാനം… മുൻപോട്ട് ഉള്ള യാത്രയിൽ എത്രവട്ടം കുഴഞ്ഞു വീണാലും എനിക്കുറപ്പുണ്ട് അതിൽ നിന്നെല്ലാം ഞാൻ ഉയർത്തെഴുനെല്കും…പരാജയപ്പെട്ടു പിന്മാറുന്നവർക്കുള്ളതല്ല വിജയം.. അത് പരിശ്രമിച്ചു മുന്നേറുന്നവർക്കുള്ളതാണ്.. വീഴാതിരിക്കുന്നതല്ല.. വീണ്ടെടുക്കുന്നതാണ് വിജയം…എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുള്ളത് എന്റെ പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ കാരണമാണ്..അതിനിയും വേണം..ഒപ്പം സ്നേഹവും.. ഒരു കരള് പറിച്ചു കൊടുത്താൽ പകരം ഒരു നൂറു കരളുകൾ എന്നെ സ്നേഹിക്കാൻ എന്റെ ഹൃദയങ്ങൾ നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ ഞാനെന്തിന് തളരണം..NB :അങ്ങനെ ഫൈറ്റ് ചെയ്തു കീമോ എടുത്തു