ഏതൊക്കെ മരുന്ന് മാറി മാറി ചെയ്തിട്ടും വിട്ടുമാറാത്ത വേദന മാത്രം ബാക്കി, അവസാനം യഥാർത്ഥ കാരണം കണ്ടുപിടിച്ചു, കുറിപ്പ്

കാൻസർ അതിജീവനത്തെക്കുറിച്ച് പറയുകയാണ് ശിവകുമാർ‌ തണിയത്ത് എന്ന യുവാവ്. ഹോഡ്കിൻസ് ലിംഫോമ എന്ന കാൻസറിനോടാണ് ശിവകുമാർ സന്ധിയില്ലാതെ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാം തീയതി മുതൽ അനുഭവിക്കുന്ന വേദനയുടെ ആഴമാണ് സോഷ്യൽ മീഡിയയിൽ പങ്കുെവ്ചച കുറിപ്പിൽ പറയുന്നത്. ഭക്ഷണത്തിന്റെ വില അറിയാം നന്നായി എങ്കിൽ പോലും ഒരിക്കൽ കൂടെ ഓർമ്മിക്കാൻ സാധിച്ചു 10ദിവസത്തോളംമയുള്ള നിരാഹാരത്തിലാണ്…. ഉമിനീരും വായുവും അല്ലാതെ മറ്റൊന്നുമില്ല എങ്കിലും അത് ഇനിയും തുടരണമെന്നാണ് ഡോക്ടർ ന്റെ നിർദ്ദേശം വേറെ വഴി ഇല്ലാത്തതുകൊണ്ടു മുന്നോട്ട് പോവുകയാണെന്ന് കുറിക്കുന്നു

കുറിപ്പിങ്ങനെ

ഒന്നല്ല ഒരായിരം വട്ടം വീണാലും ചോരില്ല എന്റെ ആൽമവിശ്വാസവും ധൈര്യവും ഞാൻ സടകുടഞ്ഞു എഴുനേറ്റു കൊണ്ടേ ഇരിക്കും പെട്ടന്നുണ്ടായ അതിശക്തമായ വേദന മൂലമുള്ള ആശുപത്രി വാസം തുടരുകയാണ്. 2തിയ്യതി ഒരു ശക്തമായ നെഞ്ചുവേദന വന്നു ഹോസ്പിറ്റലിൽ പോയത് വരെ മാത്രമേ സത്യം പറഞ്ഞാൽ എനിക്കൊർമ്മയുള്ളൂ ഇപ്പോൾ ഓരോ നഴ്സ് മാരുടെയും മറ്റുള്ളവരുടെയും ചോദ്യങ്ങളിൽ നിന്നുംപോലും വ്യകതമാണ് കഴിഞ്ഞ കുറച്ചു ദിവസം എന്തായിരുന്നു എന്നെന്റെ അവസ്ഥ ഒരു പക്ഷേ ഈ ഒരു ഇടാൻ തന്നെ ഞാൻ ഉണ്ടാവുമായിരുന്നില്ല അത്തരംരത്തിൽ ആയിരുന്നു ഓരോദിവസം ഏതൊക്കെ മരുന്ന് മാറി മാറി ചെയ്തിട്ടും വിട്ടുമാറാത്ത വേദന മാത്രം ബാക്കി പല പല ഡോക്ടർ മാറി മാറി വന്നു പലതരം സ്കാനിംഗ് ഒടുവിൽ സർജൻ വരെ വന്നു സർജറി ചെയ്യണമെന്നായി അവസാനം യഥാർത്ഥ കാരണം കണ്ടുപിടിച്ചു വൻകുടലിൽ മുൻപത്തെ കീമോ മരുന്ന് കെട്ടികിടന്നത്ത് കൊണ്ടാണത്രെ വേദന ഉണ്ടായത് ലിവർ ആണെങ്കിൽ പൂണമായും കൈവിട്ട അവസ്ഥ ആയിരുന്നു ലിവർ ഫങ്ക്ഷൻ 1000കഴിഞ്ഞു കൗണ്ട് 1000താഴെ അങ്ങനെ അങ്ങനെ പോകുന്ന ലിസ്റ്റ് എല്ലാം വളെരെ കൂടുതലും കുറവും അതിനോടൊപ്പം ശക്തമായ വോമിറ്റിംഗ് എന്തായാലും തിരിച്ചു വരുമെന്ന് എനിക്കൊരു ഉറപ്പുള്ളുടത്തോളം എന്നെ തളർത്താൻ ആർക്കും കഴിയില്ല

മരുന്നുകളുടെ മത്തുപിടിപ്പിക്കുന്ന മണം അതിനു കൂട്ടായ്യ് വേദനകൊണ്ട് പിടയുന്ന ഒരുകൂട്ടം ആളുകളുടെയും നടുവിലാണ് ഇപ്പോഴത്തെ സഹവാസം അവരുടെ ഒക്കെ വേദന കാണുമ്പോ ഇപ്പോൾ പലപ്പോഴും എന്റെ അസുഖം പോലും ഞാൻ മറന്നു തുടങ്ങി എല്ലാരും പറയുന്നത് പോലെ അല്ല ജീവിതം മടുത്തു എന്ന് തോന്നിയാൽ അല്ലങ്കിൽ വേറെ മറ്റുപലത്തിന്റെയും പേരിൽ ജീവൻ അവസാനിപ്പിക്കുന്നവരെ ഒരുദിവസം എങ്കിൽ ഒരുദിവസം rcc യിലെ ഈ വാർഡിൽ കൊണ്ടുവന്നിടണം അപ്പോ മാത്രമേ മനസിലാകൂ നമ്മുടെയൊക്കെ കൈകളിലുള്ള ജീവൻ എന്ന മഹാദാനദിന്റെ മൂല്യം….

കൈവിട്ടു പോയ്കൊണ്ടിരിക്കുന്ന ജീവിതം പിടിച്ചു നിർത്താൻ കഷ്ട്ടപെടുന്നവരെ കാണാം കൂടപ്പിറപ്പിന്റെ വേദന കാണാൻ കഴിയാതെ ചങ്കു പൊട്ടിയിരിക്കുന്നവരെ കാണാം അങ്ങനെ എത്ര എത്ര ഉദാഹരണം…എന്തായാലും ഭക്ഷണത്തിന്റെ വില അറിയാം നന്നായി എങ്കിൽ പോലും ഒരിക്കൽ കൂടെ ഓർമ്മിക്കാൻ സാധിച്ചു 10ദിവസത്തോളംമയുള്ള നിരാഹാരത്തിലാണ്…. ഉമിനീരും വായുവും അല്ലാതെ മറ്റൊന്നുമില്ല എങ്കിലും അത് ഇനിയും തുടരണമെന്നാണ് ഡോക്ടർ ന്റെ നിർദ്ദേശം വേറെ വഴി ഇല്ലാത്തതുകൊണ്ടു മുന്നോട്ട് പോവുകയാണ് പിന്നെ നിർത്തതേയുള്ള ട്രിപ്പ് ഉള്ളതുകൊണ്ട് പിടിച്ചു നില്കുന്നുഇപ്പോൾ വേദന പൂർണമായും മാറിയിരിക്കുന്നു പഴയപോലെ ശരീരകമായും ഉഷാർ മനസ്സ് പിന്നെ എപ്പോഴും സ്ട്രോങ്ങ്‌ ആണല്ലോഎല്ലാരുടെയും call msg കാണുന്നുണ്ട് ഫോൺ ഉപയോഗം പാടില്ല സംസാരിക്കാൻ കഴിയില്ല അതാണ് റിപ്ലൈ തരാതെ മുൻപ് പറഞ്ഞത് പോലെത്തന്നെ എന്തൊക്കെ വന്നാലും ഞാൻ നേരിടും ജീവിതം പൊരുതി നേടാനുള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും