Home entertainment പീഡന പരാതിക്കു പിന്നാലെ ഷിയാസിന് പിന്തുണയുമായി ഭാവി വധു

പീഡന പരാതിക്കു പിന്നാലെ ഷിയാസിന് പിന്തുണയുമായി ഭാവി വധു

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വിവാഹ നിശ്ചയ ചിത്രങ്ങളും പുറത്തു വന്നതോടെ നടനും മോഡലും ട്രെയിനറുമായി ഷിയാസ് കരീമിനെതിരെ സോഷ്യൽ മീഡിയ രം​ഗത്തെത്തിത്തിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്കുള്ള മറുപടിയെന്നോണം ഷിയാസ് കരമീന്റെ ഭാര്യ രഹ്‌ന പങ്കുവച്ച ഫോട്ടോസും ക്യാപ്ഷനും വൈറലാവുന്നു. ഈ പ്രണയ ബന്ധം ആര്‍ക്കും, ഒന്നിനും തകര്‍ക്കാന്‍ കഴിയില്ല എന്നാണ് രഹ്നയുടെ പോസ്റ്റ്.

വാക്ക് പാലിച്ചു, മുറിയാത്ത സ്‌നേഹ ബന്ധം.. അന്നും ഇന്നും, ഇനിയെന്നും ഒരുമിച്ചായിരിക്കും. സര്‍വ്വശക്തനായ ദൈത്തിന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയോടെയും അനുഗ്രഹത്തോടെയും ഞങ്ങള്‍ ഒന്നിക്കുന്നു. ഹലോ ഷിയാസ് എന്റെ ലോകത്തേക്ക് സ്വാഗതം’ എന്നാണ് പോസ്റ്റ്. നിക്കാഹിന് ശേഷം വീട്ടിലെത്തിയപ്പോള്‍ എടുത്ത ഏതാനും ചിത്രങ്ങളും ഷിയാസ് കരീമിനെ ടാഗ് ചെയ്ത് രഹ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. നാലാം തിയ്യതിയായിരുന്നു നിക്കാഹ് കഴിഞ്ഞത് എന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷിയാസിന്റെ ഭാര്യ രഹ്ന ഡെന്റല്‍ ഡോക്ടാണ്.

അതേസമയം പീഡന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപവുമായി ഷിയാസ് കരീം. മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുന്നെന്ന് ആരോപണം. താന്‍ ജയിലിലല്ല ദുബായിലാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ഷിയാസ് പറയുന്നു. എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം – എന്ന് പറഞ്ഞാണ് ഷിയാസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ കൂടെ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പറയുന്നുണ്ട്.