Home kerala ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക, ഉത്ര വിഷയത്തില്‍ ഷിയാസിന് പറയാനുള്ളത്

ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക, ഉത്ര വിഷയത്തില്‍ ഷിയാസിന് പറയാനുള്ളത്

ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത് കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കുക ആയിരുന്നു സൂരജിന്റെ ലക്ഷ്യം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ സംഭവത്തില്‍ ബിഗ്‌ബോസ് താരവും മോഡലുമായ ഷിയാസ് കരീം തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

സ്ത്രീ ആരുടെയും ബാധ്യതയല്ല. സ്ത്രീയാണ് എന്നും ധനം. പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാള്‍ക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും ചരിത്രം അങ്ങനെയാണ് ഇന്നും.. ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് കുറ്റമാണ്. സ്വയം തിരിച്ചറിയുക.- ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

ഷിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഉത്തര എന്ന പെണ്‍കുട്ടി നല്ല പണം ഉള്ള വീട്ടിലെ ആയിരിന്നു അത് കൊണ്ട് തന്നെ 98 പവന്‍ നല്‍കി ആയിരുന്നു കല്യാണം നടത്തിയത് … പക്ഷെ ഉത്തരയ്ക്ക് ചെറിയ മാനസിക പ്രശ്‌നം ഉണ്ടെന്ന് ചില ന്യൂസില്‍ വായിച്ചത് ഓര്‍മ്മ ഉണ്ട് … അത് കൊണ്ട് തന്നെ ജീവിതം അത്ര സുഖം ആയിരുന്നില്ല …. ഉത്തരയെ കൊല്ലുക എന്നല്ലാതെ മറ്റൊരു വഴിയും സൂരജ് എന്ന ദുഷ്ടനായ മനുഷ്യന്‍ ഇല്ലായിരുന്നോ ? …

സ്ത്രീ ആരുടെയും ബാധ്യതയല്ല … സ്ത്രീയാണ് എന്നും ധനം ?? … പൈസ മോഹിച്ചു നിങ്ങളുടെ മക്കളെ ഒരാള്‍ക്ക് കൊടുത്തിട്ടുണ്ടോ അവളുടെ ജീവിതം തന്നെ മോശമായിരിക്കും ചരിത്രം അങ്ങനെയാണ് ഇന്നും !… ഇനി എങ്കിലും സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക … സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ് കുറ്റമാണ് … സ്വയം തിരിച്ചറിയുക

Nb : ചില ആളുകള്‍ ഉണ്ട് ഞാന്‍ ഉദ്ദേശിക്കാത്ത കാര്യം അവരുടെ രീതിയില്‍ വളച്ചൊടിച്ചു ചിന്തിക്കുന്നവര്‍ … ഞാന്‍ എന്ത് പറയുന്നു എന്നതിന് മാത്രമാണ് ഞാന്‍ ഉത്തരവാദി ..നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ പ്രശ്‌നം അല്ല ?? നന്ദി .

https://www.facebook.com/shiyaskareem2018/photos/a.276532325871162/1309456615912056/?type=3&theater