സാരിയുടുത്ത് ഡാൻസ് കളിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് ശോഭനയോട് ആരാധിക, മറുപടി

സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പല നൃത്ത രൂപങ്ങളെക്കുറിച്ചും പോസ്റ്ററുകളെക്കുറിച്ചുമെല്ലാം ശോഭന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ആരാധകരുടെ സംശയങ്ങൾക്കു മറുപടി നൽകാനും ശോഭന മറക്കാറില്ല. അടുത്തിടെ താരത്തിന്റെ പോസ്റ്റിന് അടിയിൽ വന്നത് സിരിയുടുത്ത് ഡാൻസ് കളിക്കുന്നതിനെക്കുറിച്ചാണ്. ശോഭനയുടെ വിഡിയോകളിലെല്ലാം സാരിയുടുത്തുകൊണ്ട് ഡാൻസ് കളിക്കുന്നതാണ് കാണുന്നത്. സാരിയുടുത്ത് ഡാൻസ് കളിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ശോഭനയോട് ആരാധിക ചോദിച്ചത്. അതിന് ജീൻസിട്ട് കളിച്ചോളൂ പ്രശ്നമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.