വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത പ്രണയ ഗാഥ, മോഹൻലാലിനൊപ്പമുള്ള മായാമയൂരത്തിന്റെ പോസ്റ്റർ പങ്കിട്ട് ശോഭന

മലയാളികളുടെ എവർ ​ഗ്രീൻ കപ്പിൾസാണ് മോഹൻലാലും ശോഭനയും. എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന സിനിമകൾ കാണാൻ ആരാധകർക്ക് അത്രയേറെ ഇഷ്ടമായിരുന്നു. മോഹൻലാലുമായി ഒന്നിച്ച് നിൽക്കുന്നൊരു പഴയകാല പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ശോഭന. ഇരുവരും ഒന്നിച്ചെത്തിയ മായാമയൂരം എന്ന സിനിമയിലെ പോസ്റ്ററാണ് താരം പങ്കുവച്ചത്. ‘വാട്ട് എ ചാർമിം​ഗ് പോസ്റ്റർ’ എന്ന ക്യാപ്ഷനോടയൊണ് മോഹൻലാലിനെ ചാരി നിൽക്കുന്ന ‘മായാമയൂര’ത്തിന്റെ പോസ്റ്റർ ശോഭന പങ്കിട്ടിരിക്കുന്നത്.

മോഹൻലാലുമായുള്ള പ്രണയ കാലം വീണ്ടും ഓർത്തെടുക്കുകയാണ് നടി ശോഭന. മോഹനാ‍ലാലുമായുള്ള പ്രണയം മൂലമാണ് ശോഭന വിവാഹം കഴിക്കാത്തത് എന്നുള്ള കിംവദന്തികൾ നേരത്തെ പ്രചരിച്ചിരുന്നു. 54 വയസായ ശോഭന ഇതുവരെയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരു മകളെ ദത്തെടുത്ത് വളർത്തുകയാണ്.

അതേ സമയം നിരവധി പേരാണ് പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്. ഈ പോസ്റ്റർ എന്തിഷ്ടമായിരുന്നെന്നോ അന്ന്, സിനിമാ ജീവിതത്തിൽ ശോഭന ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങൾ, ഇഷ്ടപെട്ട ഒരു സിനിമ…നല്ല പാട്ടുകളുള്ള മനോഹര ചിത്രം…, പ്രണയത്തിന്റെ തീവ്രതയും പവിത്രതയും കാത്ത് സൂക്ഷിച്ച് മലയാളിക്ക് സമ്മാനിച്ച എക്കാലത്തേയും സൂപ്പർ അഭിനേതാക്കൾ, വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത മധുര മനോഹര പ്രണയ ഗാഥ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.