അതൊരു ആള്‍ മാത്രമല്ല, ഒരു കുടുംബം മൊത്തം ഈ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്, വിവാഹാലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെയാണ് താരം തുടക്കമിട്ടത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ഷംന കാസിം. ജയലളിതയുടെ ബയോപിക് തലൈവിയിലാണ് ഷംന അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ശശികലയുടെ വേഷത്തിലാണ് താരം അഭിനയിച്ചത്. ഇപ്പോഴിതാ തലൈവിയില്‍ എത്തിയതിനെ കുറിച്ചും ഇടക്കാലത്ത് വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചും തുറന്ന് പറയുകയാണ് ഷംന കാസിം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഷംന കാസിം മനസ് തുറന്നത്.

ഷംന കാസിമിന്റെ വാക്കുകളിങ്ങനെ, ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പില്‍ അഭിഭാഷകയുടെ റോളാണ് ചെയ്തത്. ആ സമയത്താണ് ജിത്തു ചേട്ടനോട് ‘എന്താണ് ചേട്ടാ മലയാളത്തിലേക്കൊന്നും വിളിക്കാത്തത് എന്ന് ചോദിച്ചത്’. അപ്പോള്‍ പുള്ളി പറഞ്ഞത്, അടുത്തിടെ തന്നെ അന്വേഷിച്ചെന്നും എന്നാല്‍ പ്രതിഫലം വളരെ കൂടുതലാണെന്നും ഡേറ്റ് ഇല്ലെന്നുമാണ് കേട്ടതെന്നുമാണ്. എന്നാല്‍ സത്യം പറഞാല്‍ എന്റെ ഒരു പരിസരത്തെങ്കിലും അത്തരത്തിലൊരു അന്വേഷണം വരുമല്ലോ. എന്നാലല്ലേ എനിക്ക് കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളു. എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് എനിക്ക് അറിയില്ല. അത് ദൈവത്തിന് മാത്രമേ അറിയുകയുള്ളു.

അതുപോലെ തന്നെ ‘ അവസരം കുറഞ്ഞപ്പോള്‍ സംവിധായകന്റെ ഇംഗിതത്തിന് ഷംന കാസിം വഴങ്ങി’ എന്നാണല്ലോ യൂട്യൂബില്‍ പേര് അടിച്ചാല്‍ ആദ്യം വരുന്നതെന്ന കാര്യം അവതാരകന്‍ സൂചിപ്പിച്ചപ്പോള്‍ ചെറിയൊരു ഞെട്ടലോടെയാണ് താരം അത് കേള്‍ക്കുന്നത്. അങ്ങനെ ഒരു ആവശ്യം എനിക്കില്ല. അവസരങ്ങള്‍ ഒരിക്കലും തനിക്ക് കുറഞ്ഞിട്ടില്ലെന്നും താരം പറയുന്നു. ഒടുവില്‍ അവതാരകന്‍ തന്നെയാണ് ആ തലെക്കട്ടിലെ രഹസ്യം സിനിമയ്ക്ക് വേണ്ടി തല മൊട്ടയടിച്ചതാണെന്ന കാര്യം വ്യക്തമാക്കുന്നത്. ഞാനത് സംവിധായകന് വഴങ്ങി കൊടുത്തത് ഒന്നുമല്ല. ആ ഒരു സീന്‍ ലൈവായി കിട്ടണം. മൂന്ന് സഹോദരിയുടെ കഥയാണ് അത്. ആ ചിത്രത്തില്‍ തന്റേത് ഒരു നെഗറ്റീവ് റോളായിരുന്നു. തല മൊട്ട അടിക്കുമ്‌ബോള്‍ മാത്രമേ ആ കഥാപാത്രത്തിന് അതിന്റെതായ ഗൗരവം ലഭിക്കുകയുള്ളു. സ്വാഭാവികമായും ആദ്യം ഞാന്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും ഞാന്‍ തിരക്കഥ വായിച്ചപ്പോഴും സംവിധായകന്‍ പറഞ്ഞപ്പോഴും കാര്യം ബോധ്യമായി. തല മൊട്ടയിടിക്കുകയല്ലേ, വെട്ടിക്കളയുക ഒന്നും അല്ലല്ലോ. ആ സിനിമ ചെയ്ത് ചെറിയ ഒരു ബോയ് കട്ട് വന്നത് കൊണ്ടാണ് കുട്ടനാടാന്‍ ബ്ലോഗില്‍ ഷംന ഉണ്ടായത്. അല്ലെങ്കിലും ഒരിക്കലും കുട്ടനാടന്‍ ബ്ലോഗിലെ നീന കുറിപ്പ് ഞാന്‍ ആയിരിക്കില്ല.

തല മൊട്ടയിടിച്ച് പുതിയ മുടി വരുന്ന സമയം എന്നത് ഞാന്‍ കൂടുതല്‍ ആസ്വദിച്ച സമയം കൂടിയാണ്. ആ സമയത്ത് ഷംനയ്ക്ക് ക്യാന്‍സര്‍ വന്നുവെന്ന് വരെ സംശയിച്ച ആളുകളുണ്ട്. ചിലര്‍ ഇക്കാര്യം മമ്മിയോട് വരെ പോയി ചോദിച്ചവരുണ്ട്. തലമുടി കളഞ്ഞതുകൊണ്ട് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു. അതുകൊണ്ട് എനിക്ക് സിനിമയോ പരിപാടികളോ കുറഞ്ഞിട്ടില്ല. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി നിരന്തരം അവരുടെ കൂടെ ആശുപത്രയില്‍ പോവുന്നതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ശരീര വണ്ണത്തെക്കുറിച്ചൊന്നും ഞാന്‍ അത്ര പ്രധാന്യത്തോടെ ചിന്തിച്ചിരുന്നില്ല. വിദ്യാ ബാലന്‍ ഒക്കെ എത്ര വണ്ണമുണ്ടെങ്കിലും അവര്‍ കഥാപത്രങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നുള്ളതാണ് ആളുകള്‍ നോക്കുക. നമ്മളാണ് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. മധുരം വളരെ അധികം കഴിക്കുന്ന ആള് കൂടിയാണ് ഞാന്. ദിവസം ഒരു ചോക്ലേറ്റ് എങ്കിലും കഴിക്കും. എന്നാലും കൂടുതല്‍ പേര്‍ വണ്ണം വെച്ചുവല്ലോ എന്ന് പറയുമ്പോള്‍ വിഷമമാവും. നന്നായി മെലിഞ്ഞാല്‍ എന്തേ ഇത്രയധികം മെലിഞ്ഞതാവും ആളുകള്‍ ചോദിക്കുക.

തുടര്‍ന്നാണ് വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് കബളിക്കപ്പെട്ട കാര്യത്തെ കുറിച്ചും താരം വ്യക്തമാക്കുന്നു. ആ സമയത്ത് കല്യാണ ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. കുടുംബം വഴി തന്നെ വരുന്ന ആലോചനകളായിരുന്നു. അന്നത്തെ ആ സംഭവത്തില്‍ എന്നേക്കാള്‍ വിഷമം ആയത് കുടുംബത്തിനായിരുന്നു. അതുകൊണ്ടാണ് അവര്‍ പൊലീസ് പരാതിയുമായി മുന്നോട്ട് പോയത്. പരാതി കൊടുക്കുമ്‌ബോള്‍ തന്റെ പേര് പുറത്ത് വരില്ല എന്നായിരുന്നു മാതാപിതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ എന്തായാലും തന്റെ പേര് പുറത്ത് വരികയും ഞാനത് നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു. പിന്നീട് ഏത് ചാനല് തുറന്നാലും ഞാനാണ്. അതിങ്ങനെ നിരന്തരം കേട്ടപ്പോള്‍ ചെറിയ വിഷമം തോന്നി. ആളുകള്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ഒരു കാര്യവും അറിയാതെ ചില യൂട്യബ് ചാനലുകള്‍ എന്തൊക്കെയോ പടച്ച് വിട്ടപ്പോള്‍ ശരിക്കും സങ്കടമായി. എനിക്ക് അവരെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അവസാനം ആയപ്പോഴേക്കും എന്റെ കേസ് ഒന്നും അല്ലാതായി. അവരുടെ പേരില്‍ വേറേയും പല കേസുകള്‍ ഉണ്ടായിരുന്നു. വേറെ കുറേ പെണ്‍കുട്ടികളും അവരുടെ തട്ടിപ്പിന് ഇരയായിരുന്നു. അതിന് ശേഷം കുറേപ്പേര്‍ എന്നെ വിളിച്ച് നന്ദി പറഞ്ഞിരുന്നു.

അതൊരു ആള്‍ മാത്രമല്ല. ഒരു കുടുംബം മൊത്തം ഈ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് അവര്‍ ജീവിക്കുന്നത്. കുടുംബത്തിലെ ഒരോ ആളുടെ പേരിലും കേസുകളാണ്. എന്നെ കൊണ്ട് അതിന് ഒരു അറുതി വരുത്താന!് സാധിച്ചു. ചെറിയൊരു തമാശക്ക് കളിച്ചു നോക്കാമെന്ന് കരുതിയതാണ്. ഞാന്‍ മാത്രമല്ല അവരുടെ തട്ടിപ്പിന് ഇരയായതല്ല എന്ന കാര്യം വ്യക്തമാണ്. എന്നിലേക്ക് എത്തുന്നതിന് മുമ്ബ് ഇതുപോലെ ഏതെങ്കിലും സെലിബ്രെറ്റീസിനെ ഇവര്‍ ഇങ്ങനെ ചെയ്തുകാണും. അവരത് പുറത്ത് പറയാന്‍ തയ്യാറാവാതിരുന്നതാവാം. ഇപ്പോള്‍ കല്യാണത്തെ കുറിച്ചൊന്നും ഒരുപാട് ആലോചിക്കുന്നില്ല. സമയത്ത് അത് നടക്കും എന്നതാണ്. എനിക്ക് അതേകുറിച്ച് ഒരു ധൃതിയില്ല. വീട്ടുകാര്‍ക്കാണ് ധൃതി. തലൈവിയില്‍ മേക്കപ്പ് ഇല്ലാതെയാണ് ശശികലയുടെ റോള്‍ ചെയ്തത്. എന്റെ കരിയറിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത റോള്‍ തന്നെയാവും ശശികല. ഇത്രയും വലിയൊരു പ്രോജക്ടിന്റെ ഭാഗമാവാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചെന്നൈയിലെ മാനേജരാണ് സംവിധായകന്‍ തന്റെ നമ്ബര്‍ ചോദിച്ച കാര്യം പറയുന്നത്. അങ്ങനെ എഎല്‍ വിജയി സാര്‍ വിളിച്ച് സാരിയുടുത്തുള്ള പഴയ ലുക്കിലെ ഫോട്ടോകള്‍ അയക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ശശികലയുടെ റോളിലേക്ക് എത്തുന്നത്.

<iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FKarmaNewsChannel%2Fvideos%2F587684865595296%2F&show_text=false&width=560&t=0″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>