പൊതു നിരത്തില്‍ വനിത ഡോക്ടറെ അപമാനിച്ച് എസ് ഐ, മേഥാവി അഴിമതിയില്‍ മുങ്ങി നില്‍ക്കവെ മുഖം രക്ഷിക്കാനുള്ളതിന്‌ ജനങ്ങളുടെ മെക്കിട്ട് കയറി പോലീസ്

തിരുവനന്തപുരം: വന്‍ അഴിമതിയില്‍ കുടു്ങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ പോലീസ് മേഥാവി ലോക്‌നാഥ് ബെഹ്‌റ. ഈ സാഹചര്യത്തില്‍ എങ്ങനെ എങ്കിലും മുഖം രക്ഷിക്കാന്‍ ശ്രമിക്കേണ്ടതിന് പകരം പോലീസ് ഉദ്യോഗ്‌സഥര്‍ പൊതു ജനങ്ങളുടെ മെക്കിട്ട് കയറുകയാണ്. കേരള പോലീസിനെ നാണം കെടുത്തുന്ന ഒരു സംഭവമാണ് തിരുവനന്തപുരത്ത് നിന്നും പുറത്ത് എത്തുന്നത്. വനിത ഡോക്ടറെ തിരക്ക് കൂടിയ പൊതു വഴിയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍ അപമാനിക്കുകയായിരുന്നു. പൊലീസ് യൂണിഫോമിന്റെ വില അറിയില്ലേ, ഇനിയും സംസാരിച്ചാല്‍ പിടിച്ച് അകത്താക്കും എന്നിങ്ങനെ വനിത ഡോക്ടറോട് പോലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുകയാണ് ഉണ്ടായത്.

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ വെച്ചാണ് ഇക്കുറി പോലീസിന്റെ ദാര്‍ഷ്ട്യം. കന്റോണ്‍മെന്റെ പോലീസ് സ്‌റ്റേഷനില്‍ െ്രെകം എസ് ഐ പി അജിത് കുമാറാണ് ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടറോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തത്. പൊതു നിരത്തില്‍ വെച്ച് ഇത്തരത്തില്‍ ഒരു മോശം അനുഭവം ഉണ്ടായതോടെ എസ് ഐക്ക് എതിരെ ഡോക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയ്ക്കും പരാതി നല്‍കിയിട്ട് ഉണ്ട്. പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത് കഴിഞ്ഞ ആഴ്ചയാണ്. പാളയം ഭാഗത്തേക്ക് കാര്‍ ഓടിച്ച് വരികയായിരുന്നു ഡോക്ടര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ ഗതാഗത കുരുക്കില്‍ അകപ്പെട്ടു. സമരങ്ങള്‍ കാരണം വാഹനങ്ങള്‍ നിര നിരയായി കിടന്നതോടെ കാര്‍ വലതു ഭാഗത്തു കൂടി കയറ്റി മുന്നോട്ടെടുക്കാന്‍ ഡോക്ടര്‍ ശ്രമം നടത്തി. ഇത് കണ്ടതോടെയാണ് എസ് ഐ പ്രകോപിതന്‍ ആയത്. ഡോക്ടറുടെ കാര്‍ തടഞ്ഞിട്ട ശേഷം എസ് ഐ മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. താന്‍ ചെയ്തത് തെറ്റാണെന്ന് മനസിലായ വനിത ഡോക്ടര്‍ ക്ഷമ ചോദിച്ചു. എന്നാല്‍ എസ് ഐക്ക് യാതൊരു മാറ്റവും ഉണ്ടായില്ല. കേസിന്റെ ആവശ്യത്തിനായി ആശുപത്രിയില്‍ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഡോക്ടറെ പറ്റി നല്ല മതിപ്പാണ് ഉള്ളത്. പൊതു ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറുന്ന ഡോക്ടറെ എസ്. ഐ അപമാനിച്ചതില്‍ സേനയ്ക്കുള്ളിലും അമര്‍ഷമുണ്ട്.

അതേസമയം സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ലോക്‌നാഥ് ബെഹ്‌റക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. പോലീസ് ഡിപ്പാര്‍ഡട്ട്‌മെന്റിലേക്ക് കാറ് വാങ്ങിയതിലുള്‍പ്പെടെ ബഹ്‌റ ക്രമക്കേട് നടത്തിയെന്ന വലിയ ആരോപണമാണ് ബെഹ്‌റയെ കുരുക്കിയിരിക്കുന്നത്. തുക വകമാറ്റി ചെലവഴിച്ചതിന്റെ പേരില്‍ ബെഹ്‌റ പ്രതിസ്ഥാനത്തായിരിക്കുകയാണിപ്പോള്‍. സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംസ്ഥാനത്തിന്റെ പോലീസ് മേധാവി വെട്ടിലായിരിക്കുകയാണ്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു വകുപ്പിനും വിമര്‍ശനമുണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വകമാറ്റിയത്. പൊലീസ് സ്‌റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്‌പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കി. 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. 2017ലെ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി വിമര്‍ശിച്ചു. തിരുവനന്തപുരം എസ്എപിയില്‍ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാര്‍ട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ 200 വെടിയുണ്ടകള്‍ കുറവാണ്. തൃശൂരില്‍ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയില്‍ കൃത്യമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. വെടിക്കോപ്പുകള്‍ നഷ്ട്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു.