സിദ്ധാർഥിനെ വലിച്ചിഴച്ച് കുന്നിൻ പുറത്ത് കൊണ്ടുപോയി- അമ്മാവൻ

സിദ്ധര്‍ഥിന്റെ കോളേജില്‍ നിന്നും ഒരു സഹപാഠിയാണ് വീട്ടിലേക്ക് വിളിച്ച് കാര്യം അറിയിച്ചതെന്നും. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഹോസ്റ്റലില്‍ എന്തോ ചെയ്തു എന്നാണ് പറയുന്നത്. അന്വേഷിച്ചിട്ട് വിളിച്ച് അറിയിക്കാം എന്നും പറഞ്ഞു. പിന്നീട് വിളിച്ചപ്പോഴാണ് പറഞ്ഞത് ശുചിമുറിയില്‍ തൂങ്ങിയെന്ന് പറഞ്ഞുവെന്ന് സിദ്ധാര്‍ഥന്റെ അമ്മാവന്‍ ഷിബു.

സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തു മറ്റ് കാര്യങ്ങള്‍ ഒന്നും തനിക്ക് അറിഞ്ഞു കൂട. നിങ്ങള്‍ക്ക് പോലീസിന്റെ അടുത്തു ചോദിക്കാം. തനിക്ക് അറിയാവുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസിന് അറിയാം. മുറി കാണണമെന്ന് പറഞ്ഞപ്പോള്‍ സാധിക്കില്ലെന്നും അത് പോലീസിന്റെ കൈയിലാണെന്നുമാണ് ഡീന്‍ പറഞ്ഞതെന്നും ഷാജി. തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. പോലീസുമായി ബന്ധപ്പെടാനുമാണ് പറഞ്ഞത്.

നിലവില്‍ ബോഡി ഉള്ളത് മോര്‍ച്ചറിയിലാണെന്നും താന്‍ അങ്ങോട്ട് വരാമെന്നും പറഞ്ഞു. കുട്ടികള്‍ പോലൂം നമ്മുടെ അടുത്തേക്ക് വന്നില്ല. ബോഡി കണ്ടപ്പോള്‍ കഴുത്തില്‍ മുറിവുണ്ടായിരുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ മുതുകിലും നെഞ്ചിലും ചതവ് പറ്റിയതായി കണ്ടുവെന്നും സിദ്ധാര്‍ഥന്റെ അമ്മാവന്‍.