Home kerala വാർഡനും അസി. വാർഡനും സസ്പെൻഷൻ തയ്യാറാക്കുന്നതിനിടെ വിസിക്ക് സസ്പെൻഷൻ, നിയമനടപടിക്കില്ലെന്ന് ഡോ. എം ആർ ശശീന്ദ്രനാഥ്

വാർഡനും അസി. വാർഡനും സസ്പെൻഷൻ തയ്യാറാക്കുന്നതിനിടെ വിസിക്ക് സസ്പെൻഷൻ, നിയമനടപടിക്കില്ലെന്ന് ഡോ. എം ആർ ശശീന്ദ്രനാഥ്

വയനാട് : എസ്എഫ്ഐ യുടെ ക്രൂരതയ്ക്ക് ഇരയായ സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ അന്വേഷണ വിധേയമായി അസിസ്റ്റന്റ് വാർഡനെയും വാർഡനായ ഡീനിനെയും സസ്‌പെൻഡ് ചെയ്യാനിരിക്കുകയായിരുന്നുവെന്ന് വി സി ഡോ. എം ആർ ശശീന്ദ്രനാഥ്. റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികളൊന്നും നേരത്തെ ലഭിച്ചിരുന്നില്ല. സിദ്ധാർഥന്റെ വീട് വെള്ളിയാഴ്ച സന്ദർശിച്ചിരുന്നു.

അന്നേദിവസം രാത്രി 10.30-നാണ് ആന്റി റാ​ഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്നത്. വാച്ച് ആൻഡ് വാർഡൻ, വാർഡൻ എന്നിവർ സംഭവം കൃത്യസമയത്ത് റിപ്പോർട്ടുചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കാൻ ഇരുവർക്കുമുള്ള സസ്പെൻഷൻ ഓർഡർ തയ്യാറാക്കുകയായിരുന്നു. എന്നാൽ ഇത് കൈമാറുന്നതിന് മുൻപ് തന്നെ സംഭവത്തിൽ ഗവരണാർ വിസിക്ക് സസ്പെൻഷൻ ഓർഡർ തയ്യാറാക്കി.

അന്വേഷണത്തിൽ ഇരുവർക്കും വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അസിസ്റ്റന്റ് വാർഡനെയും വാർഡനായ ഡീനിനെയും ഇന്നുരാവിലെ സസ്‌പെൻഡ് ചെയ്യാനിരിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കവേയാണ് വിസിയെ സസ്‌‌‌പെൻഡ് ചെയ്തത്. അതിനാൽ എനിക്ക് ഉത്തരവ് പുറത്തിറക്കാൻ സാധിച്ചില്ലയെന്ന് ശശീന്ദ്രനാഥ് പറഞ്ഞു.

എന്റെ ടേം അവസാനിക്കാൻ അഞ്ചുമാസം കൂടിയാണ് ഉള്ളത്. സസ്‌പെൻഷനെതിരെ നിയമനടപടിക്ക് പോകേണ്ട എന്നതാണ് എന്റെ തീരുമാനം. കോളേജിൽ പിഎഫ്ഐ- എസ് എഫ് ഐ ബന്ധമുണ്ട് എന്ന വാദം അംഗീകരിക്കാനാവില്ല. ഗവർണറുടെ നടപടി പ്രതികാര നടപടിയാണെന്ന് കരുതാനാവില്ല’- ഡോ. എം ആർ ശശീന്ദ്രനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.