ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രണയം, മകൾക്ക് മെഹർ എന്ന് പേര് ഇട്ട് സിജു വിൽസൺ

മലയാളികളത്തിലെ ശ്രദ്ധേനായ താരമാണ് സിജു വിത്സൺ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കഴിഞ്ഞ ദിവസമാണ് താരത്തിനും ഭാര്യ അശ്വതിക്കും കുഞ്ഞ് ജനിച്ചത്. മകൾക്ക് പേരിട്ട വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് നടൻ. മെഹർ സിജു വിത്സൺ എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രണയം, ഞങ്ങളുടെ ഡാർലിംഗ്, മെഹർ സിജു വിൽസൺ’. എല്ലാവരോടും മെഹർ ഹായ് പറയുന്നു. ഞങ്ങളുടെ ഡാർലിംഗിനായി ഈ മനോഹരമായ ഭംഗിയുള്ള വസ്ത്രം രൂപകൽപ്പന ചെയ്തതിന് ലിൽ വാസ്റ്റർ നന്ദി. ഞങ്ങൾ ഇത് ഇഷ്ടപ്പെട്ടു എന്നാണ് സിജു വിൽസൺ കുറിച്ചത്

2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു ‘ഹാപ്പി വെഡിംഗി’ൽ നായകനായി തിളങ്ങിയിരുന്നു. നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു.

നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്, സിജു നിർമ്മിച്ച ചിത്രം ‘വാസന്തി’ കഴിഞ്ഞ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. ഇതേവര്ഷം തന്നെയാണ് ചരിത്രപ്രാധാന്യമുള്ള സിനിമ ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനാവുന്നതും.