തലയ്ക്ക് പരിക്ക്, അനസ്‌തേഷ്യ നൽകി സ്റ്റിച്ചിട്ടു- അമൃത സുരേഷ്

പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോഴിതാ തനിക്ക് പറ്റിയ ഒരു അപകട വിവരം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് അമൃത സുരേഷ്. തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വീഡിയോയിൽ അമൃത പറയുന്നു. സ്റ്റെയറിന് ഉള്ളിൽ പോയി ഷൂ എടുത്തതായിരുന്നു. ഓർക്കാതെ നിവർന്നു, തല സ്റ്റെയറിൽ ഇടിച്ചുവെന്ന് അമൃത പറഞ്ഞു. തന്റെ അനുഭവത്തെ കുറിച്ച് പറയുമ്പോൾ കൂടെയുള്ള സുഹൃത്ത് നിർത്താതെ ചിരിക്കുന്നതും അമൃത കാണിക്കുന്നുണ്ട്. ചിരിക്കുന്നത് പോലെയല്ല കാര്യങ്ങൾ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. തലയ്ക്ക് അനസ്ത്യേഷ്യയുടെ ഇഞ്ചക്ഷൻ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്