ഗായിക മഞ്ജരി രണ്ടാമതും വിവാഹിതയാകുന്നു

ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരാണ് ജെറിൻ. നാളെയാണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിൻറെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

നിരവധി ആരാധകരുള്ള ​ഗായികയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ ഇളയാരാജ ഈണമിട്ട താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിലെ അവഗാഹവും കൊണ്ട് ചലച്ചിത്ര ഗാനശാഖയിൽ വേറിട്ട പാതയൊരുക്കി. ഒരു ചിരി കണ്ടാൽ , പിണക്കമാണോ , ആറ്റിൻ കരയോരത്തെ തുടങ്ങി ശ്രദ്ധേയ ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് നേടി. വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടുമാണ് മലയാളി പ്രേക്ഷകരുടെ മനം മഞ്ജരി കവർന്നത്.