അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തിയ സഹേദരന്റെ കൈവിടാതെ അനുജത്തി, വീഡിയോ

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ഏറ്റവും വലിയ ആ​ഗ്രഹങ്ങളിലൊന്നാണ് അവരെ വിവാഹം കഴിപ്പിച്ചുവിടുക എന്നത്. ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കുന്ന പണവും സമ്പാദ്യവുമെല്ലാം അവർക്കായി മാറ്റിവെക്കും. മാതാപിതാക്കളും മക്കളും തമ്മിലുള്ളതുപോലെ തന്നെ ശ്രേഷ്ടമായ ബന്ധമാണ് സഹോദരനും സഹോദരിയും തമ്മിൽ. ഇപ്പോൾ അച്ഛന്റെ സ്ഥാനത്ത് നിന്ന് അനുജത്തിയെ വിവാഹം കഴിപ്പിച്ച് അയക്കുന്ന സഹോദരന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിവാഹദിവസം സഹോദരനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന വധുവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഏട്ടന്റെയും അനുജത്തിയുടെയും സ്‌നേഹം കണ്ടുനിന്നവരെ പോലും കണ്ണീരണിയിക്കുന്ന രംഗമായിരുന്നു. വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഇതാണ് യഥാർത്ഥ സ്നേഹമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ഈ സ്നേ​ഹം ജീവിത കാലം മുഴുവൻ നിനിൽക്കട്ടെയെന്ന് ചിലർ ആശംസിക്കുന്നുമുണ്ട്.