ക്യാമറകൾ വെച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ദ്രോഹിക്കുന്നു sister lucy kalappurakkal

കല്‍പ്പറ്റ. വയനാട് ജില്ലയിലെ കാരയ്ക്കാമലയിൽ താൻ താമസിച്ചു വരുന്ന കോണ്‍വെന്റിലെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ഒറ്റയാൾ സമരവുമായി വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സിസ്റ്ററുടെ സ്വകാര്യതയെ ചോദ്യം ചെയ്യും വിധം ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ മഠം അധികൃതർ.

മഠത്തിലെ മുറിയുടെയും കുളിമുറിക്ക് സമീപവും ക്യാമറകള്‍ വെച്ചിരിക്കുകയാ ണെന്ന ഗുരുതര ആരോപണം ആണ് ലൂസി കളപ്പുരയ്ക്കല്‍ ഉന്നച്ചിരിക്കുന്നത്. മനുഷ്യത്വരഹിതമായ നടപടികളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സത്യാഗ്രഹം തുടങ്ങുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു. എന്നെ മനപ്പൂര്‍വം ദ്രോഹിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇതോടെ അവര്‍ അത് അവസാനിപ്പിക്കണം – ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

‘എന്റെ മുറിയുടെയും കുളിമുറിയുടെയും ഇടയില്‍ രണ്ട് ക്യാമറകളാണ് ഉള്ളത്. നേരത്തെ ഒരു ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. ഒരാഴ്ച്ച മുമ്പ് ഒരു ക്യാമറ കൂടി സ്ഥാപിച്ചു. രണ്ട് മീറ്റര്‍ അകലെയാണിത്. എന്ത് ദുരുദേശ്യമാണ് ഇതിനുള്ളത്. എന്റെ മുറുക്കുള്ളില്‍ ബാത്ത്റൂമില്ല. അത് പുറത്താണ്. നമ്മള്‍ രാത്രിയൊക്കെ പോകുമ്പോള്‍ ചിലപ്പോള്‍ വീട്ടിലെ സ്വകാര്യ വസ്ത്രങ്ങളൊക്കെ ധരിക്കും. അതൊരു അസൗകര്യമാണ്. രണ്ട് ക്യാമറകള്‍ അവിടെ സ്ഥാപിച്ചത് സ്വകാര്യതയ്ക്ക് എതിരെയാണ്’. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറയുന്നു.

‘ഭക്ഷണം തരാത്ത അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ പല സ്ഥലത്തും പരാതി നല്‍കി നോക്കി. ഒരു വസ്തുവും, ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. പൊതുവായിട്ടുള്ള എല്ലാ വസ്തുക്കളും ഇവിടെ അടച്ച് വെച്ചിരിക്കുകയാണ്. തനിക്ക് ഉപയോഗിക്കാന്‍ പോലും പറ്റുന്നില്ല. പ്രശ്‌നങ്ങളും ദുരിതങ്ങളും ഒന്നു കൊണ്ടും തീരുകയല്ല. എല്ലാം ഒന്നൊന്നായി വരികയാണ്. ഇങ്ങനെ പരസ്യമായി രംഗത്ത് വരേണ്ട സാഹചര്യം കൊണ്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.’ സിസ്റ്റര്‍ പറഞ്ഞു.

‘കോടതി വിധിയെ മാനിച്ച് എന്നെ ഒരു വ്യക്തിയായി കാണണം. അവര്‍ അനുഭവിക്കുന്ന അതേ ആനുകൂല്യം ഈ മഠത്തിലും, മഠത്തിന്റെ പറമ്പില്‍ എനിക്കും അവകാശപ്പെട്ടിട്ടുള്ളതാണ്. പോലീസിലും ഉന്നത കേന്ദ്രങ്ങളിലും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി.