പരസ്യപ്പെടുത്താന്‍ മേലാത്ത നിങ്ങള്‍ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ, വെല്ലുവിളിക്കന്നു, സിസ്റ്റര്‍ ലൂസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സഭയില്‍ നിന്നും പുറത്താക്കിയതും അവര്‍ക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയതിന് വൈദികനെതിരെ കേസെടുത്തതുമൊക്കെ വിവാദമായിരിക്കുകയാണ്. ഈ സമയം പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. ജോസഫ് പുത്തന്‍പുരയ്ക്കലിനുള്ള മറുപടിയും വെല്ലുവിളിയുമാണ് സിസ്റ്റര്‍ ലൂസിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ജോസഫ് പുത്തന്‍പുരക്കല്‍ എന്ന മാന്യദേഹം, കത്തോലിക്കസഭയിലെ വൈദീകന്‍, 24 ന്യൂസ് ജനകീയകോടതിയിലൂടെ പരസ്യമായി എന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു..ചാനലില്‍ വന്ന് അലക്കാന്‍ കഴിയാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും അദ്ദേഹത്തിന്റേയും കൈവശമുണ്ട് എന്ന് വാദിച്ച് എനിക്ക് മാനഹാനി വരുത്തിയിരിക്കുന്ന നിങ്ങള്‍ മാപ്പ് പറയുക വേണം.ഇല്ലെന്കില്‍ പരാതിയുമായി പോകേണ്ടി വരും.ഇതാണ് സഭയിലെ നീതി .കന്യാസ്ത്രീകള്‍ അനങ്ങരുത് ,തെറ്റുകളെ ചൂണ്ടികാണിച്ചാല്‍ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വം.കന്യാസ്ത്രീകള്‍ ഭയന്ന് ഏന്തിനും ഈ വര്‍ഗ്ഗത്തിന് കൂട്ടുനില്ക്കുന്നു. കാര്യങ്ങള്‍ പുറത്ത് പറയൂ പുത്തന്‍പുര.എവിടുന്ന് കിട്ടി നിങ്ങള്‍ക്കീവാര്‍ത്തകള്‍?സി.ആന്‍ജോസഫിന്റെ വകയാണോ? എന്തായാലും കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുന്നു.പരസ്യപ്പെടുത്താന്‍ മേലാത്ത നിങ്ങള്‍ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ.വെല്ലുവിളിക്കന്നു…!