ശബരിമല യുവതീ പ്രവേശം, വിധി നടപ്പാക്കണം; യെച്ചൂരി

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുകയല്ലാതെ കേരള സര്‍ക്കാരിന് മറ്റ് വഴികളില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും കോണ്‍ഗ്രസും വൈരുദ്ധ്യമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. വിധിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് വോട്ട് ലക്ഷ്യം വെച്ച്‌ പിന്നീട് എതിര്‍ക്കുകയാണ് ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.

ഭരണഘടന തൊട്ട് സത്യ ചെയ്ത സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല. വിധിയില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ ഏഴംഗ ബെഞ്ചിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വിധിയില്‍ വ്യക്തത ഇല്ലാത്തതാണ് വിധി നടപ്പാക്കുന്നതിലെ തടസമെന്നും യെച്ചൂരി വ്യക്തമാക്കി.

ശബരില വിഷയത്തില്‍ ജാതിമത വര്‍ണ വ്യത്യാസമില്ലാതെ ഭരണഘടന നല്‍കുന്ന സ്വാതന്ത്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് സിപിഎം നിലപാട്. വിധി പുനഃപരിശോധിക്കുമ്ബോള്‍ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കേണ്ടതെന്നും സിപിഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ അനുകൂലിക്കുന്ന ബിജെപി എന്തിന് ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നെന്നും യെച്ചൂരി ചോദിച്ചു. ശബരിമല യുവതിപ്രവേശന വിഷയത്തിൽ കോൺഗ്രസും ബിജെപിയും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. സുപ്രീം കോടതി വിധിയെ കോൺഗ്രസ് ആദ്യം അനുകൂലിക്കുകയും പിന്നീട് എതിർക്കുകയും ചെയ്തത് വോട്ട് മുന്നിൽ കണ്ടാണ്. വിധി പുനഃപരിശോധിക്കുമ്പോൾ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം യുവതികള്‍ ശബരിമലയില്‍ പോകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു വിധിയില്‍ സന്തോഷമുണ്ട്. ഏഴംഗ ബെഞ്ചിന്‍രെ വിധി വരുമ്‌ബോഴേ സന്തോഷിക്കണോ, ആഘോഷിക്കമോ എന്നൊക്കെ തീരുമാനിക്കാന്‍ പറ്റൂ. അന്തിമ തീരുമാനം ആയിട്ടില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉപരി ബെഞ്ചിലേക്ക് വിട്ടു എന്നതിന്റെ അര്‍ത്ഥം സ്റ്റാറ്റസ്‌കോ മെയിന്റനന്‍സ് ചെയ്യുക എന്നതാണ്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന രീതി ഇപ്പോള്‍ ഇല്ലല്ലോ. അതുപോലെ ഇത്തവണ യുവതികള്‍ പ്രവേശിക്കാത്ത നിലയിലേക്ക് ശബരിമല ഇത്തവണ പോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശബരിമല യുവതീപ്രവേശത്തില്‍ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ത്രീ സമത്വം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരള സര്‍ക്കാരിന്റെ നവോത്ഥാന സമിതിയിലെ പ്രധാന നേതാവാണ് വെള്ളാപ്പള്ളി നടേശന്‍.

അതേസമയം ശബരിമല യുവതീപ്രവേശന വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി ദേശായി പറഞ്ഞു. നിലവില്‍ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും തൃപ്തി പറഞ്ഞു.

താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കഴിഞ്ഞതവണ ദര്‍ശനം നടത്തിയ യുവതിയായ കനകദുര്‍ഗ പറഞ്ഞു. വിശാല ബെഞ്ച് തീരുമാനമെടുക്കട്ടെ. നിലവിലെ വിധി സ്റ്റേ ചെയ്യാത്ത സ്ഥിതിക്ക് താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കനകദുര്‍ഗ പറഞ്ഞു.