തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറ് ഇ ഗേറ്റുകള്‍ സ്ഥാപിച്ചു

തിരുവനന്തപുരം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ ഗേറ്റ് സ്ഥാപിച്ചു. ഇ ഗേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്ര സൗകര്യം ഉറപ്പാക്കുവാന്‍ സാധിക്കും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ ഇ ഗേറ്റുകള്‍ സ്ഥാപിച്ചതോടെ യാത്രക്കാര്‍ക്ക് സ്വന്തമായി ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കും.

ചെക്ക് ഇന്‍ ചെയ്ത ശേഷം ബോര്‍ഡിങ് പാസ് ഇ ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്ത് സെക്യുരിറ്റി ഹോള്‍ഡിംഗ് ഏരിയയിലേക്ക് നീങ്ങാം.മുമ്പ് പാസ് നേരിട്ട് പരിശോധിച്ച് യാത്രക്കാരെ കടത്തി വിടുന്ന രാതിയായിരുന്നു. ഇ ഗേറ്റ് വരുന്നതോടെ പരിശോധന കൂടുതല്‍ എളുപ്പത്തിലാകും. തിരക്കുള്ള സമയത്ത് യാത്ര എളുപ്പമാക്കുവാന്‍ ഇത് യാത്രക്കാരെ സഹായിക്കും.