കൊല്ലപ്പെട്ട അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ രാസായുധം പ്രയോഗിക്കാൻ നായകളെ ഉപയോഗിച്ചു.

ന്യൂഡൽഹി. കൊല്ലപ്പെട്ട അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ രാസായുധം പ്രയോഗിക്കാൻ നായകളെ ഉപയോഗിച്ചതായ വെളിപ്പെടുത്തൽ പുറത്ത്. ബിൻലാദന്റെ നാലാമത്തെ മകൻ ഒമർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അൽ-ഖ്വയ്ദ രാസായുധം പ്രയോഗിക്കാൻ പരിശീലനം നടത്തിയെന്ന വിവരമാണ് താൻ ഒരു ഇരയാണെന്നും തന്റെ പിതാവിനൊപ്പമുള്ള മോശം സമയങ്ങൾ മറക്കാൻ ശ്രമിക്കുകയാണെന്നും, ഒമർ ഖത്തർ സന്ദർശനത്തിനിടെ ദ സൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘തന്റെ പാത പിന്തുടരാൻ പിതാവ് തന്നെ പരിശീലിപ്പിക്കുകയായിരുന്നു. കുട്ടിക്കാലത്ത് അഫ്ഗാനിസ്ഥാനിൽ വെച്ച് തന്നെക്കൊണ്ട് തോക്കുകൾ പ്രയോഗിപ്പിച്ചു’ – ഒമർ പറയുന്നു. ഇപ്പോൾ ഫ്രാൻസിലെ നോർമണ്ടിയിൽ ഭാര്യ സൈനയ്ക്കൊപ്പം താമസിക്കുകയാണ് 41 കാരനായ ഒമർ. താൻ പിതാവിന്റെ പാത പിന്തുടരണമെന്ന് പറഞ്ഞിരുതായും ഒമർ പറഞ്ഞിട്ടുണ്ട്.

ന്യൂയോർക്കിൽ സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണത്തിന് മാസങ്ങൾക്ക് മുമ്പ്, 2001 ഏപ്രിലിൽ ഒമർ അഫ്ഗാനിസ്ഥാൻ വിടാൻ തീരുമാനിക്കുകയായിരുന്നു. താൻ അഫ്ഗാൻ വിടുന്നതിനോട് പിതാവിന് താത്പര്യമില്ലായിരുന്നുവെന്നും ഒമർ വ്യക്തമാക്കി. ബിൻലാദൻ നടത്തിയ രാസ പരീക്ഷണങ്ങളെ കുറിച്ചും ഒമർ അഭിമുഖത്തിൽ പറഞ്ഞു. ‘രാസായുധം എന്റെ നായ്ക്കളിൽ പരീക്ഷിച്ചു, ഞാനപ്പോൾ സന്തോഷിച്ചിരുന്നില്ല’ ഒമർ പറഞ്ഞു.

‘തന്റെ എല്ലാ മോശം സമയങ്ങൾ മറക്കാൻ ശ്രമിക്കുകയാണ്. ‘അൽ-ഖ്വയ്ദയിൽ ചേരാൻ എന്റെ പിതാവ് എന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ തന്റെ ജോലി തുടരാൻ തിരഞ്ഞെടുത്ത മകനാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഞാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നിരാശനായിരുന്നു’ ഒമർ പറഞ്ഞു.

എന്തുകൊണ്ടാണ് പിതാവ് അവനെ തന്റെ അനന്തരാവകാശിയായി തിരഞ്ഞെടുത്തതെന്ന ചോദ്യത്തിൽ താൻ കൂടുതൽ ബുദ്ധിമാൻ ആയിരുന്നതിനാൽ ആയിരിക്കണമെന്നാണ് ഒമർ മറുപടി പറഞ്ഞത്. 67-കാരിയായ ഭാര്യ സൈന ഒമർ തന്റെ ‘ആത്മ പങ്കാളി’ ആണെന്നും ‘മാനസികമായി സമ്മർദ്ദം, പരിഭ്രാന്തി ആക്രമണങ്ങൾ’ അനുഭവിക്കുന്നുണ്ടെന്നും ഒമർ പറഞ്ഞു.

‘ഒമർ ഒസാമയെ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. ഒസാമയെ സ്‌നേഹിക്കുന്നുണ്ട്, കാരണം അദ്ദേഹം ഒമറിന്റെ പിതാവാണ്. എന്നാൽ ഒസാമ ചെയ്തതിനെ വെറുക്കുന്നു” സൈന പറഞ്ഞു. 2011 മെയ് 2 ന് പാകിസ്ഥാൻ സേഫ്ഹൗസിൽ ഒളിച്ചിരിക്കുന്ന തന്റെ പിതാവിനെ യുഎസ് നേവി സീലുകൾ കൊലപ്പെടുത്തിയെന്ന വാർത്ത കേൾക്കുമ്പോൾ ഒമർ ഖത്തറിലായിരുന്നു ‘സൺ’ റിപ്പോർട്ടിൽ പറയുന്നു.