3ലക്ഷത്തിന്റെ ബൈക്ക്, മൂളി പറന്ന് പേടിപ്പിക്കും, പോലീസ് പിടിച്ച് അകത്തിട്ടു

മാതാപിതാക്കളുടെ പണത്തിന്റെ ഒരു പൊളപ്പേ. 24കാരനു വാങ്ങി കൊടുത്തത് 3 ലക്ഷത്തിന്റെ ജ്യൂ ജെൻ ബൈക്ക്. നല്ല തിളങ്ങുന്ന… മൂളി പായുന്ന ബൈക്ക് ഇപ്പോൾ പോലീസ് പിടിച്ചു. ഇനി ആ ബൈക്ക് കിട്ടാനും പോകുന്നില്ല. കൊല്ലം അഞ്ചാലുംമൂടിലാണ്‌ സംഭവം. 3 ലക്ഷത്തിന്റെ ബൈക്ക് വാങ്ങി മകനു നല്കിയപ്പോൾ ഇത് ഇത്ര പാരയാകും എന്ന് മാതാപിതാക്കളും കരുതിയിട്ടുണ്ടാകില്ല. സ്കൂൾ വിടുന്ന സമയങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദത്തിലും മിന്നൽ വേഗത്തിലും ഈ ബൈക്ക് പറക്കും. യുവതികളേയും പെൺകുട്ടികളേയും കാനുമ്പോൾ ബൈക്ക് പെട്ടെന്ന് ചെവി പൊട്ടും ശബ്ദത്തിൽ മൂളി അവരുടെ അടുത്തു ചേർന്ന് പറക്കും. കടവൂർ സ്വദേശിയായ ജീനിനെ അറസ്റ്റ് ചെയ്ത് പോലീസ് ബൈക്കും കൊണ്ടുപോയി. ഇനി ഈ ബൈക്ക് കോടതിയിലേക്ക്.

3 ലക്ഷം രൂപക്ക് ബൈക്ക് വാങ്ങിയിട്ട് പിന്നെയും പതിനായിരങ്ങൾ മുടക്കി അതിൽ ചിത്ര പണികൾ എടുത്തിരുന്നു.ന്യൂജൻ ബൈക്കിന്റെ കമ്പിനി പേരു മാറ്റി സ്മൂത്ത് ക്രിമിനൽ എന്നാണ് പേരു നൽകിയിട്ടുള്ളത്.മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ അകത്തേക്ക് മടക്കി വയ്ക്കാനായി കാന്തം ഘടിപ്പിച്ചിട്ടുമുണ്ട്. പോലീസ് ബൈക്ക് പിടിച്ചാൽ നമ്പർ പ്ളേറ്റ് വയ്ച്ച് പിടിക്കാൻ ആകില്ല. നമ്പർ പ്ലേട് ഉള്ളിലേക്ക് ഉടൻ മടങ്ങും. പൊലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുഴുവൻ പാർട്സുകളും രൂപമാറ്റം വരുത്തിയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. മോട്ടർ വാഹനവകുപ്പിനും സ്റ്റേഷനിൽ നിന്നും വിവരം കൈമാറിയിട്ടുണ്ട്

സ്മൂത്ത് ക്രിമിനൽ എന്ന പേരിൽ പായുന്ന ഈ ബൈക്കിനെ പിടിക്കാൻ കുറെ നാളായി പോലീസ് വല വീശുകയായിരുന്നു. ഒരിക്കൽ വന്നാൽ പിന്നെ ഏറെ ദിവസം കഴിഞ്ഞാണ്‌ എത്തുക. പോലീസിനെ ഏറെ നാളായി കളിപ്പിക്കുകയായിരുന്നു.ഒടുവിൽ സ്കൂൾ വിട്ട സമയത്ത് ഇതാ വരുന്നു ശരവേഗതയിൽ സ്മൂത്ത് ക്രിമിനൽ ബൈക്ക്. കുട്ടികൾ ഓടി മാറി. ഇക്കുറി ബൈക്ക് വിടാതെ പിടിക്കാൻ പോലീസും പിന്നാലെ. പിന്നെ അതൊരു റോഡ് ഷോ പോലെയായി.സിനിമാ രംഗങ്ങളിലെ പോലെ യുവാവിന്റെ ബൈക്കിനെ പിന്തുടർന്നു. എന്നിട്ടും യുവാവ് ബൈക്ക് നിർത്തിയില്ല. ഒടുവിൽ പോലീസ് വണ്ടി ബൈക്കിനു മുന്നിൽ കയറി റോഡിനു വട്ടം വയ്ക്കുകയായിരുന്നു.

ബൈക്ക് അപകടം ദിനം പ്രതി നടക്കുമ്പോഴാണ്‌ ബൈക്ക് വയ്ച്ച് തീക്കളി നടത്തുന്നത്. അതും ഒരു ബൈക്ക് ഭ്രാന്തൻ. എന്തായാലും സ്മൂത്ത് ക്രിമിനൽ എന്ന ബൈക്കിനെ ഇനി സ്കൂൾ കുട്ടികൾക്ക് ഭയക്കേണ്ട. വില്ല്ലൻ ഇനി അകത്ത് കിടക്കും. വാഹനങ്ങളുടെ പാർട്സുകൾ മാറ്റി രൂപ മാറ്റം വരുത്തുന്നതും, കമ്പിനി നാമം എടുത്തു മാറ്റുന്നതും വലിപ്പത്തിലും ആകൃതിയിലും വരുത്തുന്ന വ്യത്യാസവും എല്ലാം കർശമായും പാടില്ലാത്തതാണ്‌. ഏത് വാഹനമായാലും അതിന്റെ ലൈസൻസ് അടക്കം റദ്ദാകും. ബൈക്ക് ഓടിക്കാൻ ഇറങ്ങുന്ന ന്യൂ ജെങ്കാരും മക്കൾക്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കളും എല്ലാം ഇതൊന്നു ശ്രദ്ധിക്കുക, പ്രായപൂർത്തി ആകാതെ ബൈക്ക് ഓടിച്ചാൽ കേസ് വരുന്നത് മാതാപിതാക്കൾക്ക് എതിരെ ആയിരിക്കും