എസ്.എൻ.കോളജിലെ സംഘർഷം; മൂന്ന് എസ്എഫ്ഐക്കാർ പിടിയിൽ; വധശ്രമത്തിന് കേസ്

കൊല്ലം: എസ്.എൻ.കോളജിൽ എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച സംഘർഷത്തില്‍ മൂന്ന് എസ്എഫ്ഐക്കാർ പിടിയിൽ. സംഘർഷത്തിൽ 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ബിരുദവിദ്യാര്‍ഥികളായ ഗൗതം, രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത് . പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. പ്രവർത്തകർക്ക് തല്ല് കൊണ്ടതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ കഴിഞ്ഞ ദിവസം പഠിപ്പ് മുടക്കിന് എഐഎസ്എഫ് ആഹ്വാനം ചെയ്തിരുന്നു.

കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലിയായിരുന്നു സംഘർഷം. കൂട്ടത്തല്ലിൽ പെൺകുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് പരിക്കേറ്റു. എസ്എഫ്ഐക്കാർ മാരകായുധങ്ങളുമായി എത്തി വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരുക്കേറ്റവരുടെ മൊഴി. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യവും എസ്എഫ്െഎക്കാരുടെ ലഹരിഉപയോഗത്തിന്റെ വിവരം പുറത്തുവിടുമെന്ന ഭീതിയും ആക്രമണത്തിന് കാരണമായെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. കോളേജിലെ ലഹരി ഉപയോഗത്തില്‍ എസ്എഫ്‌ഐക്ക് പങ്കുണ്ട്. തെളിവ് പുറത്തുവിടുമെന്ന് ഭയം ആക്രമണത്തിൽ കാശിച്ചുവെന്നാണ് വിലയിരുത്തൽ.