ദുബായില്‍ 1500 ഓളം മലയാളി പ്രവാസി തൊഴിലാളികളെ വഞ്ചിച്ച് ശോഭ കണ്‍സ്ട്രക്ഷന്‍

മലയാളികളുടെ ഒരു വിഭാഗം തന്നെ ജീവിക്കുന്നത് പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്താലാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനായി ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് മറുനാട്ടില്‍ ജോലി ചെയ്യുന്നവരാണ് പ്രവാസികള്‍. ഇതിനിടെ പ്രവാസ ലോകത്ത് മലയാളിയെ മലയാളി തന്നെ പറ്റിച്ചിരിക്കുയാണ്. മണലാരണ്യത്തില്‍ കിടന്ന് കുടുംബം പോറ്റാനായി കഷ്ടപ്പെടുന്നവരെ മലയാളികള്‍ തന്നെ വഞ്ചിക്കുകയാണ്. 1500 ഓളം മലയാളികള്‍ക്ക് ജോലി ചെയ്ത പണെ കൊടുക്കാതെ മലയാളികളുടെ തന്നെ വന്‍ കോര്‍പ്പറേറ്റ് കമ്പനി ദുബായില്‍ പറ്റിച്ചിരിക്കുകയാണ്.

ആറ് മാസവും അതില്‍ അധികവും ജോലി ചെയ്തതിന്റെയും അധ്വാനിച്ചതിന്റെയും കൂലി കമ്പനി നല്‍കാനുണ്ട്. കേരളത്തിലും അന്തര്‍ദേശിയ രംഗത്തും പേരുകേട്ട ശോഭ കണ്‍സ്ട്രക്ഷന്‍ എന്ന കൂറ്റന്‍ കമ്പനിയാണ് മലയാളി തൊഴിലാളികളെ മറുനാട്ടില്‍ തന്നെ വഞ്ചിച്ചിരിക്കുന്നത്. ശോഭാ എഞ്ചീയറിങ്ങ് ആന്റ് കണ്‍സ്ട്രക്ഷന്‍ എ/എല്‍/സി എന്ന കൂറ്റന്‍ സ്ഥാപനമാണ് അവിടുത്തെ ജോലിക്കാരായിരുന്ന 1500 ഓളം തൊഴിലാളികള്‍ക്ക് കൂലി പോലും കൊടുക്കാതെ കഷ്ടപ്പെടുത്തുന്നത്.