വിവാഹം കഴിക്കാത്തവർ ഉമ്മവെച്ചും കെട്ടിപ്പിടിച്ചും നടക്കുന്നു, ഇത് പേരുദോഷം അല്ലേ, അമൃതക്കും ​ഗോപിക്കും വിമർശനം

പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോഴിത തന്റെ പ്രണയിനി അമൃതയ്ക്കൊപ്പമുള്ള ഒരു പ്രണയം നിറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം ​ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ദുബായിൽ നിന്നും പകർത്തിയതാണ് വീഡിയോ. അമൃതയുടെ ചുണ്ടിൽ ചുംബിച്ച ശേഷം ഇരുവരും ഒരുമിച്ച് കൈകോർത്ത് ഓടി വരുന്നതാണ് വീഡിയോയിൽ കാണുന്നത്. അമൃത ഒരു ഷോയ്ക്ക് വേണ്ടിയാണ് ദുബായിലേക്ക് പോയത്. അമൃതയ്ക്ക് പിന്നാലെയാണ് ​ഗോപി സുന്ദറും ദുബായിലെത്തിയത്.ലവ് ഓഫ് മൈ ലൈഫ് എന്ന തലക്കെട്ടോടെയാണ് അമൃതയ്ക്കൊപ്പമുള്ള പ്രണയാർദ്രമായ വീഡിയോ ​ഗോപി സുന്ദർ പങ്കുവെച്ചത്. റീൽസ് വീഡിയോ വൈറലായതോടെ കമന്റുകൾ കൂമ്പാരമായി.

ഗോപിയേയും അമൃതയേയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റുകൾ വരുന്നത്. ‘പ്രണയം അത് നമ്മുടെ ചോയിസാണ്. മറ്റുള്ളതൊന്നും വിഷയമാക്കേണ്ടതില്ല, എത്രനാൾ കാണുമോ എന്തോ?, വിവാഹം കഴിക്കാത്ത ഇവർ ഇങ്ങനെ കെട്ടിപിടിച്ചും ഉമ്മ വെച്ചും ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യുമ്പോൾ മാതാപിതാക്കൾ ഇത് കാണില്ലേ?.’ ‘അവർക്കിത് പേര് ദോഷം അല്ലേ. എന്താണ് കല്യാണം കഴിച്ചാൽ…..? പിന്നെ എന്തായാലും പ്രശ്നം ഇല്ലല്ലോ.! ഇങ്ങനൊക്കെ ജീവിക്കുന്നത് കൊണ്ടായിരുന്നോ ആദ്യ വിവാഹം ഡിവോഴ്സ് ആയത്…?.’

എന്നിങ്ങനെ നീളുന്നു കമന്റുകൾ. ചിലർ അമൃതയുടെ വസ്ത്രധാരണത്തേയും കുറ്റപ്പെടുത്തി. അതിൽ ഒരു മോശം കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയും ​ഗോപി സുന്ദർ നൽകിയിട്ടുണ്ട്. നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം നിർത്തിവെച്ചശേഷം വിശ്രമിക്കുകയും നിങ്ങളുടെ സ്വന്തം കാര്യങ്ങൾ ആസ്വദിക്കുകയും ചെയ്യുക’ എന്നാണ് ​ഗോപി സുന്ദർ ചൊറിയാൻ വന്ന സദാചാരക്കാരന് മറുപടി നൽകിയത്. കൺമണി എന്നാണ് ​ഗോപി സുന്ദർ അമൃതയെ ഓമനിച്ച് വിളിക്കുന്നത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്