ഇപ്പോൾ കണ്ടാൽ 150 കിലോ പറയുമല്ലോ, മഞ്ജുവിന് വിമർശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവിൽ സ്വന്തമായൊരു വീട് നിർമ്മിച്ചതിന്റെ സന്തോഷത്തിലായിരുന്നു മഞ്ജു. അവിടെയും ഭർത്താവിന്റെ അസാന്നിധ്യം പലതരം വാർത്തകൾക്ക് കാരണമായി.

ഇപ്പോഴിത വീണ്ടും ബോഡി ഷെയ്മിങിന് ഇരയായിരിക്കുകയാണ് മഞ്ജു പത്രോസ്. മഞ്ജു കസ്റ്റമറായ ഫിറ്റ്നസ് സെന്ററിന്റെ പ്രമോഷന് വേണ്ടി തന്റെ ട്രെയിനർക്കൊപ്പം ഒരു പ്രമോഷൻ വീഡിയോ മഞ്ജു പത്രോസ് ചെയ്തിരുന്നു. ഒരു മാസം കൊണ്ട് വളരെ ഹെൽത്തിയായി വർക്ക് ഔട്ട് ചെയ്ത് താൻ നാലര കിലോ ഭാരം വരെ കുറച്ചുവെന്നാണ് പ്രമോഷൻ വീഡിയോയിൽ പറയുന്നത്.

വളരെ പെട്ടന്ന് ഇരുപത് കിലോ ഭാരം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് പലരും പരസ്യത്തിൽ വാഗ്ദാനം ചെയ്യുമെന്നും അതിലൊന്നും വിശ്വസിക്കരുതെന്നും പിന്നീട് അതൊക്കെ ശരീരത്തെ ദോഷമായി ബാധിക്കുമെന്നുമാണ് പ്രമോഷൻ വീഡിയോയിൽ ട്രെയിനർക്കൊപ്പം നിന്ന് സംസാരിച്ച്‌ മഞ്ജു പത്രോസ് പറയുന്നത്.

വീഡിയോ വൈറലായതോടെ മഞ്ജുവിന് നിരവധി ബോഡി ഷെയ്മിങ് കമന്റുകൾ‌ ലഭിക്കാൻ തുടങ്ങി. ഇപ്പോൾ കണ്ടാൽ തന്നെ 150 കിലോയുണ്ടെന്ന് പറയുമല്ലോ…, ഇതേതാ പുതിയ ലേഡി സൂപ്പർ ചാർ എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്.