മർമ്മത്തിൽ കുത്തിയെന്നാ തൊന്നുന്നത്‌, നാക്ക്‌ വഴങ്ങുന്നില്ല.. അടിയുടെ ക്ഷീണം മാറ്റാൻ, രണ്ടണ്ണം വിട്ടതാ.. റഹീമിനെതിരെ സോഷ്യൽ മീഡിയ

അഗ്നിപഥിനെതിരേ ദില്ലിയിൽ പോയി വഴി തടഞ്ഞ കേരളത്തിലെ ഡി വൈ എഫ് ഐ നേതാക്കളേ പോലീസ് തല്ലി ഓടിച്ചത് വലിയ വാർത്തയായിരുന്നു. പാർലമെന്റ് വളപ്പിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഡി വൈ എഫ് ഐ നേതാവ് എ എ റഹിമിനെ പോലീസ് തൂക്കി എടുത്തു കൊണ്ടുപോയിരുന്നു. എന്നെ തല്ലരുത് എന്നും താൻ എം .പി ആണെന്നും റഹീം നിലവിളിച്ച് കരഞ്ഞു. അതിനു ശേഷം മാധ്യമങ്ങളോട് റഹീം പ്രതികരിക്കുകയുണ്ടായി. റഹീമിന്റെ പ്രതികരണം പുറത്തു വന്നതോടെ വലിയ തോതിലുള്ള വിമപർശനമാണ് ഉയരുന്നത്.

സംസാരത്തിലെ അസ്വഭാവിവിതയാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മദ്യപിച്ചിട്ടാണ് റഹീം സംസാരിക്കുന്നതെന്നാണ് ഭൂരിഭാ​ഗം ജനങ്ങളും ചോദിക്കുന്നു. പുള്ളി ഇന്നത്തെ അടിയുടെ ക്ഷീണം മാറ്റാൻ, രണ്ടണ്ണം വിട്ടതാ.. കഞ്ചാവാണേ മ്മ്‌ടെ ലുട്ടാപ്പി കഞ്ചാവാണ്.. എന്തൊ അടിച്ച്‌ കെട്ടുവിട്ടപോലുണ്ട്‌, ഒറ്റക്കുള്ള മേഹനത്തായിരുന്നല്ലൊ! CRP ക്കാർ മർമ്മത്തിൽ കുത്തിയെന്നാ തൊന്നുന്നത്‌, നാക്ക്‌ വഴങ്ങുന്നില്ല ….നിക്കണ നിപ്പ് കണ്ടാ പെറ്റ തള്ള സഹിക്കോ…നിങ്ങൾക്കൊക്കെ ശാപം കിട്ടും.. അടിച്ച സാധനം എതാന്ന് പറ…പൊന്നളിയ നാറ്റിച്ചല്ലോ പത്തടിച്ചു മാന്യമായി വീട്ടിൽപോയിഉറങ്ങുന്ന മലയാളികളെ.. ഇവൻ ഏത് സാധനം അണ് അടിച്ചത്.. മലയാളം മറന്നുപോയോ… ഡൽഹിയിൽ വെച്ച് അടി കിട്ടിയത് അല്ലെ. അതുകൊണ്ട് സ്വല്പം ഹിന്ദി ഇംഗ്ലീഷ്. പിന്നെ ശകലം നാടൻ അടിച്ചിരുന്നു. കൈ വിട്ടു പോയി… ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര..

അഗ്നിപഥ് പദ്ധതിക്കെതിരേ ആയിരുന്നു ദൽഹിയിൽ റോഡ് തടഞ്ഞ് സമരം ചെയ്യാൻ ഇവർ സംഘടിച്ച് എത്തിയത്. റഹിമിനെ പോലീസ് തൂക്കി എടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കരുതെന്ന് പോലീസ് താക്കീത് ചെയ്തിട്ടും എ എ റഹിമും കൂട്ടാളികളും മുന്നോട്ട് പോവുകയായിരുന്നു. പോലീസ്സിന്റെ താക്കീതും മുന്നറിയിപ്പും അവഗണിച്ചപ്പോഴാണ്‌ അടിച്ച് ഓടിച്ചത്.എ.എ.റഹീം ഉൾപ്പെടെയുള്ള നേതാക്കൾ അക്രമത്തിന് ശ്രമിച്ചതോടെ വലിച്ചിഴച്ചാണ് അറസ്റ്റുചെയ്തു നീക്കിയത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമർത്തിയെന്ന് എ.എ.റഹീം എംപി ആരോപിച്ചു. എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലപ്രയോഗിച്ചു. അഗ്‌നിപഥിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹീം പിന്നീട് പറഞ്ഞു. ഐഷെ ഘോഷ്, എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് ഉൾപ്പെടെയുള്ള നേതാക്കളെയും അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.