പരസ്പരം ചിത്രങ്ങൾ നീക്കം ചെയ്ത് ഷൈനും തനുവും, പിരിഞ്ഞോ എന്ന സംശയവുമായി ആരാധകർ

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. ഇടക്ക് താരം പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ തനുവും ഷൈനും പലപ്പോഴും പരസ്പരമുള്ള പ്രണയം പോസ്റ്റുകളായി പങ്കിടുന്നത് പതിവായിരുന്നു. എന്നാൽ ഇരുവരുടെയും പുതിയ പോസ്റ്റുകളും, ചിത്രങ്ങളുമാണ് ഇരുവരും തമ്മിൽ പിണക്കത്തിലാണോ എന്ന സംശയത്തിൽ ആരാധരെ എത്തിച്ചത്.

ഷൈനിന്റെ പ്രൊഫൈലിൽ നിന്നും തനുവിന്റെ എല്ലാ ചിത്രങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. മാത്രവുമല്ല തനുവിന്റെ പ്രൊഫൈലിലും ഷൈനിന്റെ ഒറ്റ ചിത്രം ഇല്ലാത്തതും ആരാധകർക്ക് സംശയങ്ങൾ കൂട്ടി. എന്നാൽ തങ്ങൾ ഇരുവരും വേർപിരിഞ്ഞോ എന്നൊന്നും ഇരുവരും സ്ഥിരീകരിച്ചിട്ടുമില്ല. പതുവുപോലെ സോഷ്യൽ മീഡിയയുടെ സംശയം മാത്രമാണ് ഇതെന്നും ആരാധകർ പറയുന്നുണ്ട്. കല്യാണം കഴിച്ച് ജീവിക്കാൻ താൽപര്യമില്ലാത്ത ഒരാൾ ആണ് താനെന്ന് ഇടക്ക് ഒരിക്കൽ ഷൈൻ പറഞ്ഞിട്ടുണ്ട്. എന്നാൽ തനു വന്നതോടെ എല്ലാം മാറിയെന്നും താരം പറയുകയുണ്ടായി.