മരണാനന്തര കര്‍മ്മങ്ങള്‍ പെണ്‍മക്കള്‍ നടത്തി.

മരണാനന്തര കര്‍മ്മങ്ങള്‍ പെണ്‍മക്കള്‍ നടത്തി. കുടുംബത്തിന് ഊരുവിലക്ക്.

മരണാനന്തര കര്‍മ്മങ്ങള്‍ പെണ്‍മക്കള്‍ നടത്തി: കുടുംബത്തിന് ഊരുവിലക്ക്.പിതാവിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ പെണ്‍മക്കള്‍ നടത്തിയതിന് കുടുംബത്തിന് ഊരുവിലക്ക്. രാജസ്ഥാനിൽ കോട്ടയ്ക്കടുത്തുള്ള ബര്‍ലി ബുന്ദി റാഗേര്‍ കോളനിയില്‍ നിന്നാണ് ഖാപ് പഞ്ചായത്തിന്റെ ഊരുവിലക്ക് നേരിടുന്ന യുവതികളുടെ വാർത്ത പുറത്തുവരുന്നത്.കോളനിയിലെ താമസക്കാരനായിരുന്ന ദുര്‍ഗാശങ്കറിന്റെ പെണ്‍മക്കളെയാണ് ഗ്രാമത്തില്‍ നിന്നും പുറത്താക്കിയത്.

ആചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആണ്‍മക്കള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് യുവതികൾ പിതാവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. ഇതേ തുടര്‍ന്ന് കര്‍മ്മങ്ങള്‍ ചെയ്ത നാലു യുവതികൾക്കും ബന്ധുക്കൾക്കും ഖാപ് പഞ്ചായത്ത് അധികൃതര്‍ ഊരുവിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

അപ്രഖ്യാപിത വിലക്കാണ് എര്‍പ്പെടുത്തിയിരിക്കുന്നത്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പൊതു കുളിസ്ഥലത്ത് കുളിക്കാന്‍ അനുവദിച്ചില്ല, ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണം നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ചടങ്ങ് നടത്തിയാല്‍ വിലക്കേര്‍പ്പെടുത്തുമെന്ന ഖാപ് പഞ്ചായത്ത് ഭീഷണിപ്പെടുത്തിയിരുന്നു.’അച്ഛന്റെ അവസാനത്തെ ആഗ്രഹമനുസരിച്ചാണ് അന്ത്യകര്‍മങ്ങള്‍ ഞങ്ങള്‍തന്നെ ചെയ്യാന്‍ തീരുമാനിച്ചത്. അതിനെത്തുടര്‍ന്ന് സമുദായാംഗങ്ങള്‍ ഞങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നു.’ ദുര്‍ഗാശങ്കറിന്റെ മകൾ വ്യക്തമാക്കി.

അതേസമയം ആരോപണങ്ങള്‍ ഖാപ് പഞ്ചായത്ത് അധികൃതര്‍ നിഷേധിച്ചു.

https://youtu.be/xdDI_gB3fBk