സരിതയ്ക്ക് മറ്റൊരു കേസിൽ കുരുക്ക് മുറുകുന്നു; രാഷ്ട്രീയ ഭാവി തുലാസിൽ

സോളാര്‍ തട്ടിപ്പിന് പിന്നാലെ സരിതാ എസ് നായര്‍ക്കു മറ്റൊരു കേസിൽ കുരുക്ക് മുറുകുന്നു. ഇത്തവണ കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് സരിതയ്ക്കതിരെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് കോടതി പുറപ്പടുവിച്ചത്. വാഴക്കുളം സ്വദേശികളില്‍നിന്നും കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് പറഞ്ഞ് 40 ലക്ഷത്തോളം രൂപ സരിത തട്ടിച്ചതായിട്ടാണ് കേസ്. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി സരിതയുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട് . ഇതേ കേസുമായി ബന്ധപ്പെട്ട് പലപ്രവാശ്യം കോടതിയില്‍ ഹാജരാകാന്‍ സരിതയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു സരിത തുടര്‍ച്ചയായി നിരാകരിച്ചു. ഇതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. അതേ സമയം കേരളത്തിലെ ഇടത്- വലത് രാഷ്ട്രീയ തട്ടകങ്ങൾ ഒഴിവാക്കി വച്ച് തമിഴകത്തു രംഗ പ്രവേശം ചെയ്യാനിരിക്കെയാണ് സരിത വീണ്ടും അഴിക്കുള്ളിൽ ആകുമെന്ന റിപ്പോർട്ട് പുറത്തു വരുന്നത്. ആർ.കെ നഗർ എം.എൽ.എ ടി.ടി.വി ദിനകരൻ നേതൃത്വം നൽകുന്ന ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്ന പാർട്ടിയിൽ ചേരാനായിരുന്നു സരിതയുടെ തീരുമാനം. വിശദാംശങ്ങൾ കാണാം വിഡിയോയിൽ

https://youtu.be/WnjkDcPgcRo