Home crime ഭക്ഷണം നല്‍കുന്നില്ലെന്ന് ആരോപിച്ച് അമ്മയെ തലയ്ക്കടിച്ച് കൊന്ന് മകന്‍

ഭക്ഷണം നല്‍കുന്നില്ലെന്ന് ആരോപിച്ച് അമ്മയെ തലയ്ക്കടിച്ച് കൊന്ന് മകന്‍

ബെംഗളൂരു. അമ്മയെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന് മകന്‍. തന്നെ നന്നായി നോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയത്. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശി നേത്രയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം 17 കാരനായ മകന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പ്രതി മുള്‍ബാഗിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച മകനും നേത്രയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് മകന്‍ കമ്പിവടികൊണ്ട് നേത്രയുടെ തലയ്ക്ക് അടിച്ചത്. അമ്മ മരിച്ചെന്ന് ഉറപ്പായതോട് മകന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വീട്ടില്‍ തനിക്ക് പരിഗണന ലഭിക്കുന്നില്ലെന്നും അമ്മയോട് ദേഷ്യമുണ്ടായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. അമ്മ നന്നായി നോക്കിയിരുന്നില്ല. ഭക്ഷണം പോലൂം നല്‍കിയിരുന്നില്ലെന്നും പറയുന്നു. അതേസമയം വിഷയത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.