ചുംബന രംഗങ്ങള്‍ ബലാത്സംഗം പോലെയാക്കി മാറ്റും, ദുരനുഭവം തുറന്ന് പറഞ്ഞ് സൊനാക്ഷി സിന്‍ഹ

ബോളിവുഡിലെ തിളങ്ങുന്ന നായികയാണ് സൊനാക്ഷി സിന്‍ഹ. മാത്രമല്ല പലപ്പോഴും തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത നടി കൂടിയാണ് സൊനാക്ഷി. സിനിമ മേഖയില്‍ നിരവധി ചൂഷണങ്ങളും ഉണ്ടാകാറുണ്ട്. കൂടുതലും നടിമാരാണ് ഇത് അനുഭവിക്കേണ്ടി വരുന്നത്. ഇപ്പോള്‍ സൊനാക്ഷിയും തനിക്ക് നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ചില സൂപ്പര്‍താരങ്ങളില്‍ നിന്ന് പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇനി അഥ്തരം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്നും സൊനാക്ഷി പറയുന്നു.

” സിനിമ ഷൂട്ടിംഗ് ദിവസങ്ങളില്‍ നായിക കുളിച്ചു പെര്‍ഫ്യൂം അടിച്ചു മണിക്കൂറുകളോളം സൈറ്റില്‍ വന്ന് നിന്നാലും സൂപ്പര്‍സ്റ്റാറുകള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് വരുന്നത്, കുളിക്കുകയോ പല്ല് തേക്കുകയോ ചെയ്യാതെ തലേ ദിവസത്തെ മദ്യത്തിന്റെ മണത്തോടെയാണ് ഷൂട്ടിങ്ങിന് എത്തും. പക്ഷെ ഇതിന് എതിരെ സംവിധായകനോ നിര്‍മാതാവോ ഒന്നും പറയാറില്ല .

ചേര്‍ന്ന് അഭിനയിക്കേണ്ട സാഹചര്യങ്ങള്‍ വരുമ്പോള്‍ അവര്‍ അത് ശരിക്ക് ഉപയോഗിക്കം, മുന്‍ നിര നായകന്മാര്‍ക്ക് ഒപ്പം ഇനി അഭിനയിക്കാനില്ല. അവസരം കിട്ടിയാല്‍ നെഞ്ചില്‍ അമര്‍ത്തും അവര്‍, ചുംബന രംഗങ്ങള്‍ വരുമ്പോള്‍ അത് ബലാത്സംഗം പോലെയാക്കി മാറ്റാറുണ്ട്. ഇതൊക്കെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന നായികയുടെ അവസ്ഥ ആരും മനസിലാകുന്നില്ല.”- സോനാക്ഷി പറഞ്ഞു.